ലോ കാർബ്‌ – കീറ്റോ ഡയറ്റിൻ്റെ പാർശ്വഫലങ്ങൾ

ഡോ . ആൻഡ്രീസ് ഇൻഫെൽഡ്‌ട്  MD (ജൂൺ 2018 )

Dr. Andreas Eenfeldt, MD, Sweden

www.dietdoctor.com

കീറ്റോ ഡയറ്റിൻ്റെ തുടക്കത്തിൽ നിങ്ങൾ  വല്ലാതെ പ്രയാസപ്പെടുന്നുണ്ടോ? തലവേദന, കാലുവേദന, മലബന്ധം തുടങ്ങി പലവിധ വിഷമങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ? ഈ താളുകളിൽ നിങ്ങൾക്കതിനു പരിഹാരം ലഭിക്കും. സന്തോഷത്തോടെ ഭാരംകുറക്കുക.

പ്രധാനപ്രശ്നങ്ങൾക്കെല്ലാമുള്ള പരിഹാരം ധാരാളം വെള്ളം കുടിക്കുക എന്നതും, ഒരല്പം ഉപ്പ് കൂടുതൽ കഴിക്കുക എന്നതുമാണ്. പ്രശ്നങ്ങൾ തുടങ്ങുന്നതിനു മുമ്പ് തന്നെ ഇങ്ങനെ ചെയ്താൽ പ്രശ്നങ്ങൾ വരാതെ നോക്കാം.

സാധാരണയായി ആറു പ്രശ്നങ്ങളാണ് പലരും അനുഭവിക്കാറുള്ളത്. പനി, പേശിവേദന, മലബന്ധം, വായ്‌നാറ്റം, കിതപ്പ്, തളർച്ച.

അത്ര തന്നെ സാധാരണമല്ലാത്ത പ്രശ്നങ്ങൾ ഇവയാണ്.

മുലയൂട്ടുമ്പോളുള്ള പ്രയാസങ്ങൾ, പിത്തസഞ്ചിയിലെ കല്ല്, താൽക്കാലികമായ മുടികൊഴിച്ചിൽ, കൊളെസ്റ്ററോൾ വർദ്ധനവ്, ആൽക്കഹോളിനോടുള്ള ശരീരത്തിൻ്റെ അസഹനീയത, കീറ്റോ ചൊറി, ആമവാതം, രാവിലത്തെ രക്തത്തിലെ ഉയർന്ന പഞ്ചസാര.

പനി – കീറ്റോ ഫ്ലൂ – തലവേദന, ക്ഷീണം, ഓക്കാനം, ആശയക്കുഴപ്പം, മയക്കം, അസ്വസ്ഥത.

ഡയറ്റിൻ്റെ  ആഴ്ചയിൽ പ്രത്യേകിച്ച് 2 -4 ദിവസങ്ങളിൽ പലർക്കും ഈ പ്രയാസങ്ങൾ ഉണ്ടാവാറുണ്ട്. മാറ്റത്തിൻ്റെ ഈ വേളയിൽ തലവേദന, തളർച്ച, ഉത്സാഹക്കുറവ്, ഓക്കാനം, ബുദ്ധിക്കു മരവിപ്പു പോലെ. ആകെയൊരു അസ്വസ്ഥതയും ദേഷ്യവുമൊക്കെയുണ്ടാവാം. വീട്ടുകാർക്ക്  അതിൻ്റെ പ്രയാസമുണ്ടാകാം.

സന്തോഷവാർത്തയെന്തെന്നാൽ ഇവയെല്ലാം ഏതാനും ദിവസങ്ങൾക്കുള്ളിൽ സ്വയം തന്നെ  അപ്രത്യക്ഷമാവും. അതിലും ഉപരി ഇവയെല്ലാം നമുക്ക് വരാതെ നോക്കാൻ പറ്റും എന്നതാണ്. താൽകാലികമായ, അമിതമായ മൂത്രമൊഴിക്കൽ കാരണം വെള്ളവും ഉപ്പും കുറയുന്നതാണ് ഇവക്കെല്ലാം കാരണം.

പരിഹാരം  

കൂടുതൽ വെള്ളവും ഉപ്പും കഴിക്കുക.  വലിയൊരു ഗ്ലാസ് വെള്ളത്തിൽ അര സ്‌പൂൺ ഉപ്പിട്ട് ദിവസവും കുടിക്കുക. വേണമെങ്കിൽ സൂപ്പും കുടിക്കാം. പത്തോ ഇരുപതോ മിനിറ്റ് കൊണ്ട് ഈ ലക്ഷണങ്ങൾ ഇല്ലാതെയാകും. ആവശ്യമെങ്കിൽ ദിവസത്തിൽ ഒരു പ്രാവശ്യം ആദ്യത്തെ ഒരാഴ്ച ഇങ്ങനെ ചെയ്യാം.

ബീഫ്, മട്ടൺ സൂപ്പ് കഴിച്ചാലും മതി.

തുടക്കത്തിൽ എന്തായാലും ധാരാളം കൊഴുപ് കഴിക്കണം. അത് ക്ഷീണവും തളർച്ചയും അകറ്റും. വിശപ്പകറ്റാനും ഊർജത്തിനും ഇത് അനിവാര്യമാണ്.

ആവശ്യത്തിന് കൊഴുപ്പ് നമുക്ക് ലഭിക്കുന്നുവെന്ന് എങ്ങനെ ഉറപ്പു വരുത്തും? എല്ലാ ഭക്ഷണത്തിലും ബട്ടർ ചേർക്കുക എന്നതാണ്  വഴി.

വെള്ളവും  ഉപ്പും കൂടുതൽ കഴിച്ചിട്ടും കീറ്റോ ഫ്ലു സുഖമാവുന്നില്ലെങ്കിൽ അല്പം ക്ഷമിക്കുക. ഒരാഴ്ചക്കുള്ളിൽ താനെ ശരിയാകും.

എന്നിട്ടും ശരിയായില്ലെങ്കിൽ അല്പം കാർബ്‌ കഴിക്കുക. അത് അവസാനത്തെ മാർഗമായി കാണുക. കാരണം അത് കീറ്റോസിസ് മന്ദഗതിയിലാക്കും.

കാലു കടച്ചിൽ / കാലിന്റെ പേശിവേദന.

LCHF ൽ ഇത് അത്ര അസാധാരണമല്ല. പലർക്കും അത് അത്ര ഗൗരവത്തിൽ ഉണ്ടാവാറില്ല. എന്നാൽ ചിലർക്കെങ്കിലും   അസഹ്യമായ തോതിൽ വേദനയുണ്ടാകാറുണ്ട്. കൂടുതൽ മൂത്രമൊഴിക്കുന്നതു കാരണം ശരീരത്തിലെ മഗ്നീഷ്യം കുറയുന്നതാണ് കാരണം.

പരിഹാരം

കൂടുതൽ വെള്ളവും ഉപ്പും കഴിക്കുക  തന്നെയാണ് പരിഹാരം.അതിലൂടെ മാഗ്നെസിയത്തിന്റെ കുറവ് നികത്തപ്പെടും.

കുറച്ചു ദിവസത്തേക്ക് മഗ്നീഷ്യം ഗുളിക കഴിക്കുന്നതും  ഒരു മാർഗമാണ്.

മലബന്ധം

ഡയറ്റിന്റെ ആദ്യഘട്ടങ്ങളിൽ പലർക്കും അനുഭവപ്പെടുന്ന ഒരു പ്രശ്നമാണ് മലബന്ധം. നമ്മുടെ ദഹനവ്യവസ്ഥ  ഭക്ഷണരീതിയോടു പൊരുത്തപ്പെടാനെടുക്കുന്ന സമയത്താണ് ഇങ്ങനെയുണ്ടാവുന്നത്.

ഈ പ്രശ്നത്തെ മൂന്നു ഘട്ടങ്ങളിലൂടെ പരിഹരിക്കാം. മിക്കവാറും .ഒന്നാമത്തെ ഘട്ടത്തിൽ  തന്നെ പരിഹാരമാകും.

ധാരാളം വെള്ളവും അല്പം കൂടുതൽ ഉപ്പും കഴിക്കുക. നിർജലീകരണമാണ് മലബന്ധത്തിന് കാരണം. കൂടുതൽ വെള്ളവും ഉപ്പും ചെന്നാൽ അത് പരിഹരിക്കപ്പെടും.

അടുത്തതായി ധാരാളം നാരുകളടങ്ങിയ ഇലക്കറികളും പച്ചക്കറികളും കഴിക്കുക.

ഇതുകൊണ്ടൊന്നും ശരിയായില്ലെങ്കിൽ milk of magnesia പോലുള്ള mild laxatives ഉപയോഗിക്കാം.

വായ്‌നാറ്റം

വളരെ  കണിശമായി  കീറ്റോ ഡയറ്റ് ചെയ്യുന്നവരുടെ ശ്വാസത്തിന് ഒരുപ്രത്യേക ഗന്ധമുണ്ടാവും. അവർ പൂർണമായും കീറ്റോസിസിൽ എത്തിയെന്നതിന്റെ തെളിവാണത്. അസെറ്റോണിന്റെ  ഗന്ധമാണത്.

വിയർപ്പിനും ചിലപ്പോൾ ഈ ഗന്ധമുണ്ടാകും.

എല്ലാവർക്കും  ഈ ഗന്ധമുണ്ടാകണമെന്നില്ല. മാത്രമല്ല, മിക്കവാറും ഒന്ന് രണ്ടാഴ്ച കൊണ്ട് ശരീരം ഇതിനോട് പൊരുത്തപ്പെടുന്നതോടെ ഈ ഗന്ധം ഇല്ലാതെയാകും.

എന്നാൽ ചിലർക്കെങ്കിലും ഇത് നീണ്ടു നിന്ന് പ്രശ്നമാകാറുണ്ട്. അവർക്ക് താഴെ പറയുന്ന മാർഗങ്ങൾ സ്വീകരിക്കാം.

 1. ധാരാളം വെള്ളവും അല്പം കൂടുതൽ ഉപ്പും കഴിക്കുക.
 2. വായിലെ മറ്റ് ദുർഗന്ധങ്ങളൊഴിവാക്കാൻ രണ്ടുനേരം പല്ലു തേക്കുക.
 3. breath freshener ഉപയോഗിക്കുക.
 4. ഒന്നോ രണ്ടോ ആഴ്ച ക്ഷമിക്കുക.സ്വാഭാവികമായും ദുർഗന്ധം ഇല്ലാതെയാകും.
 5. മുകളിലെ മാർഗങ്ങളൊന്നും ശരിയായില്ലെങ്കിൽ 50 – 70 ഗ്രാം കാർബ്‌ കഴിക്കുക. എന്നാൽ കീറ്റോസിസ് പതുക്കെയാകും.

ഹൃദയമിടിപ്പ് കൂടുന്നു.

ആദ്യദിവസങ്ങളിൽ ചിലർക്ക് ഇങ്ങനെ ഉണ്ടാകാറുണ്ട്. പേടിക്കേണ്ട കാര്യമൊന്നും ഇല്ല. ശരീരത്തിലെ ജലാംശം കുറയുന്നതാണ് കാരണം.

കൂടുതൽ വെള്ളം കുടിച്ചാൽ ഇത് ശരിയാകും.

ഇൻസുലിൻ കുത്തിവെപ്പ് തുടർന്ന് കൊണ്ട് ഡയറ്റ് ചെയ്താൽ രക്തത്തിലെ ഗ്ളൂക്കോസ് ക്രമാതീതമായി കുറയുമ്പോൾ ഇങ്ങനെയുണ്ടാകാം. അതിനാൽ ഡയറ്റ് തുടങ്ങുമ്പോൾ metformin അല്ലാത്ത പ്രമേഹമരുന്നുകളെല്ലാം നിർത്തിവെക്കുന്നതാണ് ഉത്തമം.

രക്താതിസമ്മർദ്ദത്തിന്    മരുന്നു കഴിക്കുന്നവർക്കും ഇതേ അനുഭവമുണ്ടാകാം. ഡയറ്റ് കാരണം അവരുടെ BP കുറയും. അവർ BP പരിശോധിച്ച് കുറവാണെങ്കിൽ ഡോക്ടറോട് ചോദിച്ചു മരുന്നിന്റെ അളവുകുറക്കേണ്ടി വരും.

ക്ഷീണവും തളർച്ചയും

ഡയറ്റ് തുടങ്ങിയ ആദ്യ ആഴ്ചകളിൽ പൊതുവെ ക്ഷീണവും തളർച്ചയും അനുഭവപ്പെട്ടേക്കാം. പ്രധാനമായും രണ്ടു കാരണങ്ങളാണിതിനുള്ളത്.

 1. നിർജലീകരണം തന്നെ ഒന്നാമത്തെ കാരണം. വലിയ ഒരു ഗ്ലാസ് വെള്ളത്തിൽ അര സ്പൂൺ ഉപ്പു ചേർത്ത് അധ്വാനത്തിന് മുമ്പായി കുടിക്കുക.
 2. കാർബിനു പകരം കൊഴുപ്പിനെ ഊർജ്ജമാക്കാൻ ശരീരത്തിന് കൂടുതൽ സമയം വേണ്ടിവരുന്നു. എന്നാൽ വ്യായാമം ഇതിന്റെ  വേഗത കൂട്ടുന്നു.

വ്യായാമത്തിനുള്ള കഴിവ് വർധിപ്പിക്കുന്നു.

ഡയറ്റിന്റെ തുടക്കത്തിൽ അല്പം ക്ഷീണവും തളർച്ചയുമൊക്കെ അനുഭവപ്പെടാറുണ്ടെങ്കിലും ഏതാനും ആഴ്ചകൾ കഴിഞ്ഞാൽ  ഊർജം വർധിക്കുന്നതായി കാണപ്പെടുന്നു. കാരണം അന്നജത്തെ അപേക്ഷിച്ചു കൊഴുപ്പിൽ ഊർജം പതിന്മടങ്ങു കൂടുതലാണ്. മാത്രമല്ല,ശരീരത്തിലെ കൊഴുപ്പു നിക്ഷേപങ്ങൾ ഉപയോഗിക്കുന്നത് കാരണം ദഹനപ്രക്രിയക്ക് ഉപയോഗിക്കുന്ന ഊർജം കൂടി ശാരീരിക പ്രവർത്തനങ്ങൾക്കു ഉപയോഗിക്കാൻ കഴിയുന്നു. കൊഴുപ്പു നിക്ഷേപങ്ങൾ ഉപയോഗിച്ച് തീരുന്നതിനനുസരിച്ചു ശരീരഭാരം കുറയുന്നത് കൊണ്ട്.കൂടുതൽ നന്നായി വ്യായാമം ചെയ്യാൻ സാധിക്കുന്നു.

താൽക്കാലികമായ മുടികൊഴിച്ചിൽ

ഡയറ്റ് തുടങ്ങി 3 – 6 മാസം കഴിയുമ്പോൾ ചിലർക്ക് മുടി കൊഴിച്ചിൽ അനുഭവപ്പെടാറുണ്ട്. എന്നാൽ ഇത് തീർത്തും താല്കാലികമാണ്. ഏതാനും മാസങ്ങൾ കൂടി കഴിഞ്ഞാൽ പഴയതിലും നന്നായി മുടി തിരിച്ചു വരും.

കൂടുതൽ കൊഴുപ്പ് കഴിക്കുക, നന്നായിട്ടു ഉറങ്ങുക എന്നിവ മുടികൊഴിച്ചിൽ കുറയ്ക്കും.

കൊളെസ്റ്ററോൾ വർധിക്കുന്നു.

HDL , LDL – A എന്നിവ ഈ ഡയറ്റിൽ വർധിക്കുന്നുണ്ട്. അതുകാരണം total cholesterol  വർധിക്കാൻ സാധ്യതയുണ്ട്. അത് നല്ലതാണു.എന്നാൽ ചീത്ത cholesterol ആയ triglyceride കുറയുന്നുണ്ട്. രണ്ടു വർഷത്തെ lchf  വഴി ഹൃദ്രോഗ സാധ്യത കുറയുന്നു.

അപകടകരമായ കൊളെസ്റ്ററോൾ വർദ്ധനവ്

എന്നാൽ ഒരു ശതമാനം ആളുകൾക്ക് അപായകരമായ അളവിൽ LDL ഉം total cholesterol ഉം വർധിക്കാറുണ്ട്. ഇത് ശ്രദ്ധിക്കണം. 400 നു മുകളിൽ total cholesterol , 250 നു മുകളിൽ LDL ഇവ വർധിക്കുന്നത് നല്ലതല്ല. അത്തരം ആളുകൾ താഴെ പറയുന്ന വിധം അവ കുറക്കേണ്ടതുണ്ട്.

 1. ബട്ടർ കോഫി ഉപേക്ഷിക്കുക. വിശപ്പില്ലാത്തപ്പോൾ കൊഴുപ്പ് കൂടുതൽ കഴിക്കരുത്.
 2. വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കുക. ഇടവിട്ട ദിവസങ്ങളിൽ ഉപവസിക്കുക.
 3. പൂരിത കൊഴുപ്പുകൾക്കു പകരം അവകാഡോ, ഒലിവ് ഓയിൽ , കൊഴുപ്പുള്ള മൽസ്യം എന്നിവ കഴിക്കുക.
 4. മേല്പറഞ്ഞതൊന്നും ഫലിച്ചില്ലെങ്കിൽ വളരെ കണിശമായ LCHF ൽ നിന്ന് അല്പം പിറകോട്ടു പോവുക.ദിവസം 50 – 100 ഗ്രാം കാർബ്‌ കഴിക്കുക. എന്നാൽ പഞ്ചസാരയും മൈദയും ഒഴിവാക്കുക.

statin മരുന്നുകൾ കഴിക്കേണ്ടതുണ്ടോ?

statin മരുന്നുകളെ കുറിച്ചുള്ള പഠനങ്ങൾ വ്യക്തമാക്കുന്നത് അവയുടെ പ്രയോജനം വളരെ തുച്ഛമാണെന്നാണ്.എന്നാൽ പാർശ്വഫലങ്ങൾ വളരെ ഗൗരവമേറിയതുമാണ്. ജീവിതശൈലികളിൽ മാറ്റം വരുത്തുന്നതാണ് statin മരുന്നുകളേക്കാൾ ഉപകാരപ്രദം.

കീറ്റോ ഡയറ്റും ആൽക്കഹോളും

ഈ ഡയറ്റ് ചെയ്യുന്നവരിൽ ആൽക്കഹോൾ കൂടുതൽ  കുഴപ്പമുണ്ടാക്കും.അതിനാൽ ഉപേക്ഷിക്കുന്നതാണ് നല്ലത്.

LCHF ഉം ആമവാതവും (gout )

lchf ഡയറ്റിൽ മാംസം കൂടുതൽ കഴിക്കുന്നതുമൂലം gout ഉണ്ടാവുന്നു എന്നൊരാരോപണമുണ്ട്. ഇത് രണ്ടു കാരണങ്ങൾ കൊണ്ട് തെറ്റാണ് . ഈ ഡയറ്റിൽ മാംസം മിതമായി മാത്രമേ കഴിക്കുന്നുള്ളു. ഈ ഡയറ്റ് തുടരുമ്പോൾ gout സുഖപ്പെടുന്നതായാണ് കാണപ്പെടുന്നത്.

എന്നാൽ ആദ്യത്തെ ഏതാനും ആഴ്ചകളിൽ അല്പം കൂടിക്കാണാറുണ്ട്. 3 – 4 മാസം കഴിയുമ്പോൾ നോർമൽ ആകും.

എന്നാൽ അതിനിടക്ക് എന്തെങ്കിലും വേദനയോ പ്രയാസങ്ങളോ അനുഭവപ്പെട്ടാൽ ആപ്പിൾ സൈഡർ വിനെഗറും ചെറുനാരങ്ങാനീരും രണ്ടു സ്പൂൺ വീതം ഒരു ഗ്ലാസ് വെള്ളത്തിൽ ഒഴിച്ച് കാൽ സ്പൂൺ ഉപ്പും ചേർത്ത് രണ്ടു  നേരം കുടിച്ചാൽ ആശ്വാസമുണ്ടാകും.

കീറ്റോ ഡയറ്റ് ചെയ്യുമ്പോൾ ഫാസ്റ്റിംഗ് ഗ്ളൂക്കോസ് കൂടിനിൽക്കുന്നുവോ?

 1. ഭയപ്പെടേണ്ട.അത് കൊണ്ടു പ്രശ്നമില്ല – കൊഴുപ്പിൽ നിന്ന് ഊർജം സ്വീകരിച്ചു തുടങ്ങിയ നിങ്ങളുടെ പേശീകോശങ്ങൾക്കു ഇനി ഗ്ളൂക്കോസ് ആവശ്യമില്ലാത്തത് കാരണം അവ ഗ്ലുക്കോസിനെ നിരാകരിക്കുകയാണ്. അതാണ് രക്തത്തിൽ ഗ്ളൂക്കോസ് അല്പം കൂടിനിൽക്കുന്നത്. അതും ഫാസ്റ്റിംഗ് അവസ്ഥയിലാണ് മറ്റു നേരങ്ങളെക്കാൾ കൂടുതലുണ്ടാവുക. Dr.Ted Naiman ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത് adaptive glucose sparing എന്നാണ്.

നിങ്ങൾ  കാർബ്‌ കഴിക്കുന്നില്ലെങ്കിൽ പിന്നെ ഈ ഗ്ളൂക്കോസ് എവിടെ നിന്ന് വരുന്നു? സംശയിക്കേണ്ടതില്ല, നിങ്ങളുടെ കരളിൽ നിന്ന് തന്നെ. lactate , glycerol , amino acids ഇവയിൽ നിന്നും gluconeogenesis എന്ന പ്രവർത്തനത്തിലൂടെ ഗ്ളൂക്കോസ് ഉല്പാദിപ്പിക്കപ്പെടുന്നു.

Dr. Jeff Volek പറയുന്നു –  കീറ്റോ ഡയറ്റിലുള്ള ഒരാളുടെ കരളിൽ നിന്ന് ധാരാളമായി ഉൽപാദിപ്പിക്കപ്പെടുന്ന കീറ്റോണുകളെയാണ് പേശീകോശങ്ങൾ ഊർജ്ജത്തിനായി ഉപയോഗിക്കുന്നത്. എന്നാൽ ഗ്ളൂക്കോസ് തന്നെ വേണമെന്നുള്ള കോശങ്ങൾക്ക് ആവശ്യമായ ഗ്ലുക്കോസിനെ gluconeogenesis ലൂടെയും ഉണ്ടാക്കുന്നു.അതായത് ഭക്ഷണത്തിൽ കാർബ്‌ പൂർണമായി ഒഴിവാക്കിയാലും യാതൊരു പ്രശ്നവുമില്ല.

എന്തുകൊണ്ടാണ് രാവിലെ രക്തത്തിൽ ഗ്ളൂക്കോസ് കൂടാൻ കാരണം? dawn phenomenon എന്ന പ്രതിഭാസമാണിത്. കോർട്ടിസോൾ, അഡ്രിനാലിൻ, growth hormone, ഗ്ളൂക്കഗോൺ എന്നീ ഹോർമോണുകളുടെ പ്രവർത്തനഫലമായി രാവിലെ എഴുന്നേൽക്കാനായുള്ള ഊർജ്ജത്തിനായി ഗ്ളൂക്കോസ് ആവശ്യമുള്ള കോശങ്ങൾക്ക് വേണ്ട ഗ്ലുക്കോസിനെ gluconeogenesis ലൂടെ ഉല്പാദിപ്പിക്കപ്പെടുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. അതായത് ശരീരം നിങ്ങൾക്ക് പ്രാതൽ ഉണ്ടാക്കുകയാണ്.

 1. രക്തത്തിൽ ഇൻസുലിൻ കുറവാണ്

കീറ്റോ ഡയറ്റ് ചെയ്യുന്നവരിൽ രക്തത്തിലെ ഫാസ്റ്റിംഗ് ഇൻസുലിൻ കുറവായിരിക്കും. പക്ഷെ അവരിൽ insulin resistance ഉം കുറവായിരിക്കും. എന്നാൽ കോശങ്ങൾക്ക് ഗ്ളൂക്കോസ് ആവശ്യമില്ലാത്ത ഈ അവസ്ഥയിൽ രക്തത്തിൽ ഗ്ളൂക്കോസ് അല്പം കൂടിനിൽക്കുന്നത് സ്വാഭാവികമാണ്. എന്നാൽ ഇതേ അളവിൽ ഫാസ്റ്റിംഗ് ഗ്ളൂക്കോസ് ഉള്ള ഒരു പ്രമേഹരോഗിയിൽ ഫാസ്റ്റിംഗ് ഇൻസുലീൻ വളരെ കൂടുതലായിരിക്കും. അതായത് അവർക്ക് ഇൻസുലിൻ റെസിസ്റ്റൻസ് ഉണ്ടായിരിക്കും.

അതിനാൽ ഫാസ്റ്റിംഗ് ഗ്ളൂക്കോസ് പരിശോധിക്കുന്ന സമയത്തു ഫാസ്റ്റിംഗ് ഇൻസുലിൻ കൂടി നോക്കിയാലേ ശരിയായ അവസ്ഥ മനസ്സിലാക്കാൻ സാധിക്കൂ.

 1. ഗ്ലുക്കോമീറ്ററുകളുടെ കണിശത

ഇതും ശ്രദ്ധിക്കേണ്ട വിഷയമാണ്. 15 % വരെ വ്യത്യാസമുണ്ടാവാം ഗ്ലുക്കോമീറ്ററിലെ അളവും യഥാർത്ഥ ഗ്ലുക്കോസിന്റെ അളവും തമ്മിൽ. സംശയമുള്ള റീഡിങ് ആണ് കിട്ടിയതെങ്കിൽ രണ്ടോ മൂന്നോ റീഡിങ് എടുത്തു ശരാശരിയെടുക്കുന്നതായിരിക്കും നല്ലത്.


1 Comment

PRAJITH · January 9, 2019 at 9:20 am

Heavy workout(2-3hrs) cheyumbol keto diet cheyunnathil kuzhappamundo?

Leave a Reply

Your email address will not be published. Required fields are marked *