Dr. Andreas Eenfeldt, dietdoctor.com

ഡോക്ടർ ആൻഡ്രീസ് ഈൻഫെൽറ്റ്

Dr. Andreas Eenfeldt, Diet Doctor

LCHF അല്ലെങ്കിൽ ലോ കാർബ്‌ ഹൈ ഫാറ്റ് ഡയറ്റ് അല്ലെങ്കിൽ കീറ്റോ ഡയറ്റിനെ കുറിച്ച് കേൾക്കാത്തവർ ഇന്ന് കുറവായിരിക്കും.വളരെ ചുരുങ്ങിയ ഒരു കാലം കൊണ്ടാണ് ഈ ഭക്ഷണരീതി ലോകത്തു  പ്രചരിച്ചത്. വാർത്താമാധ്യമങ്ങളിൽ വളരെയൊന്നും സ്ഥാനം പിടിച്ചിട്ടില്ലെങ്കിലും നവമാധ്യമങ്ങളായ ഫേസ് ബുക്ക്,ടെലിഗ്രാം,വാട്സാപ്പ് തുടങ്ങിയവയിലൂടെ ഇന്ന് ജനങ്ങൾക്ക് വളരെ സുപരിചിതമാണ് ഈ ഡയറ്റ്. പ്രമേഹം,പൊണ്ണത്തടി തുടങ്ങി ഒരിക്കലും പൂർണമായ രോഗമുക്തി ഉണ്ടാവില്ലെന്ന് കരുതിയിരുന്ന പല ചിരകാലിക രോഗങ്ങളും ഇന്ന് ഈ ഭക്ഷണരീതിയിലൂടെ സുഖപ്പെട്ടു കൊണ്ടിരിക്കയാണ്.

എന്താണ് കീറ്റോ ഡയറ്റ്?

നമ്മുടെ ശരീരം പ്രധാനമായും   രണ്ടു ഇന്ധനങ്ങളെയാണ് ഊർജ്ജത്തിന് വേണ്ടി  ഉപയോഗിക്കുന്നത് . ഒന്ന് അന്നജങ്ങളിൽ നിന്ന് ലഭിക്കുന്ന ഗ്ളൂക്കോസ്. മറ്റൊന്ന് കൊഴുപ്പ്. സാധാരണയായി നാം ധാന്യങ്ങൾ, കിഴങ്ങുകൾ, പഴങ്ങൾ, പഞ്ചസാര തുടങ്ങിയ അന്നജ സമ്പുഷ്ടമായ ഭക്ഷണങ്ങളാണ് ഊർജ്ജത്തിനായി ഉപയോഗിക്കുന്നത്. എന്നാൽ കീറ്റോ അല്ലെങ്കിൽ LCHF ഡയറ്റിൽ അന്നജങ്ങൾ തീരെ കുറഞ്ഞ ഭക്ഷണ പദാർത്ഥങ്ങളാണ്  നാം കഴിക്കുന്നത്. വെണ്ണ, നെയ്യ്, ഒലിവോയിൽ, വെളിച്ചെണ്ണ, മാംസം, മൽസ്യം, മുട്ട, അണ്ടിവർഗങ്ങൾ, പച്ചക്കറികൾ എന്നിവ.

നമ്മുടെ ഭക്ഷണത്തിൽ നിന്ന് അന്നജങ്ങളെ ഒഴിവാക്കുമ്പോൾ കരൾ   കൊഴുപ്പിൽ നിന്ന് കീറ്റോണുകളെ ഉല്പാദിപ്പിക്കുന്നു. ഈ കീറ്റോണുകളാണ് ഗ്ലുക്കോസിന് പകരം ശരീരം ഉപയോഗിക്കുന്ന ഊർജം. നമ്മുടെ തലച്ചോറിനടക്കം ഉപയോഗിക്കാവുന്ന ഗ്ലുക്കോസിനേക്കാൾ ഉത്തമമായ ഇന്ധനമാണ് കീറ്റോൺ.

ഇങ്ങനെ കീറ്റോൺ ഉല്പാദിപ്പിക്കുന്ന ഭക്ഷണരീതിക്കാണ് കീറ്റോ ഡയറ്റ്  എന്ന് പറയുന്നത്. ഇതിൽ അന്നജം വളരെ കുറവും കൊഴുപ്പു കൂടുതലുമാണ്. അതിനാൽ ലോ കാർബ്‌ ഹൈ ഫാറ്റ്  എന്നും അറിയപ്പെടുന്നു. വളരെ സൂക്ഷ്മമായി പറഞ്ഞാൽ LCHF നേക്കാൾ അന്നജം കുറഞ്ഞ ഭക്ഷണരീതിയാണ് കീറ്റോ. ദിവസത്തിൽ 20 ഗ്രാമിൽ കുറഞ്ഞ അന്നജങ്ങൾ മാത്രമേ കീറ്റോ ഡയറ്റിൽ അനുവദനീയമായുള്ളൂ.

കീറ്റോ ഡയറ്റ് എന്നത് അടുത്ത കാലത്തു മാത്രമാണ് ഇത്ര പരിചിതമായത് എങ്കിലും അന്നജങ്ങൾ കുറച്ച  ഭക്ഷണരീതികൾ ലോകത്ത് വളരെ മുൻപ് തന്നെ പ്രചരിക്കപ്പെട്ടിട്ടുണ്ട്. ബാൻറിങ്  ഡയറ്റ്, പാലിയോ ഡയറ്റ്, ആട് കിൻസ്  ഡയറ്റ് എന്നീ പേരുകളിൽ.

നമ്മുടെ പൂർവ പിതാക്കൾ ജീവിച്ചിരുന്ന ശിലായുഗത്തിൽ പഞ്ചസാരയോ ശുദ്ധീകരിച്ച അന്നജങ്ങളോ ഭക്ഷിച്ചിരുന്നില്ല. മനുഷ്യചരിത്രത്തിൽ ധാന്യങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടു വളരെ ചുരുങ്ങിയ കാലമേ ആയിട്ടുള്ളു. അഞ്ചു ലക്ഷത്തിലേറെ കൊല്ലം മുൻപ് മനുഷ്യൻ ഭൂമിയിൽ വസിക്കാൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ ധാന്യങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയിട്ട് പതിനായിരം വർഷങ്ങളെ ആയിട്ടുള്ളൂ. നമ്മുടെ ജീനുകളൊന്നും ഇപ്പോഴും ധാന്യങ്ങളോട് പൊരുത്തപ്പെട്ടിട്ടില്ല എന്ന് സാരം. എന്നാൽ ശുദ്ധീകരിച്ച അന്നജങ്ങളും പഞ്ചസാരയും ഉപയോഗിക്കാൻ തുടങ്ങിയിട്ട് 200 വർഷങ്ങളെ ആയിട്ടുള്ളു.

അതിനാൽ തന്നെ നമ്മുടെ പൂർവികർ ഭക്ഷിച്ചിരുന്ന കൊഴുപ്പും മാംസവും തന്നെയാണ് നമ്മുടെ ശരീരത്തിന് പഥ്യം.

എന്തിനാണ് ഈ ഭക്ഷണരീതി?

ഈ ഭക്ഷണ രീതി കാരണം ശരീരത്തിൽ അടിഞ്ഞു കൂടിയ ദുർമേദസ്സ് ഇല്ലാതാവുന്നു, പ്രമേഹം പോലുള്ള രോഗങ്ങൾ സുഖപ്പെടുന്നു, നീർക്കെട്ട് കാരണം രക്തക്കുഴലുകളിൽ ഉണ്ടാവുന്ന  തടസ്സങ്ങൾ നീങ്ങുന്നു, ഭക്ഷണത്തോടുള്ള ആർത്തിയും അമിതവിശപ്പും ഇല്ലാതാവുന്നു. സർവോപരി നമ്മുടെ ഊർജവും ഉന്മേഷവും വർധിക്കുന്നു.

ഇടക്കിടെ ഭക്ഷണം കഴിക്കണമെന്ന തോന്നൽ ഇല്ലാതാവുന്നു. ഭക്ഷണത്തിലെ കലോറികൾ എണ്ണിക്കണക്കാക്കേണ്ടതില്ല. വിശപ്പ് മാറുവോളം ഭക്ഷണം കഴിക്കാം. അതും ഏറ്റവും പോഷകസമൃദ്ധമായ   ഭക്ഷണം തന്നെ.

കഠിനമായ വ്യായാമമുറകളൊന്നും തന്നെ  ഇല്ലാതെ ശരീരഭാരം കുറക്കാം. വ്യായാമം ചെയ്യുന്നവർക്ക് ചെയ്യാമെന്ന് മാത്രം. വ്യായാമം കാരണം ശരീരഭാരം കുറക്കാൻ  സാധിക്കുമെന്നത് ഒരു മിഥ്യാധാരണയാണ്.

ഭക്ഷണത്തിൽ നിന്ന് അന്നജങ്ങൾ കുറക്കുന്നതു മൂലം ശരീരത്തിന് ഇൻസുലിൻ്റെ  ആവശ്യം കുറയുന്നു. രക്തത്തിലെ അമിതമായ ഇൻസുലിൻ നീർക്കെട്ട് അഥവാ inflammation വർധിപ്പിക്കുന്നത് മൂലം രക്തക്കുഴലുകളിൽ തടസ്സം നേരിടുന്നു. കീറ്റോ ഡയറ്റുകാരണം ഈ തടസ്സങ്ങൾ നീങ്ങുകയും ഹൃദ്രോഗം, സ്ട്രോക്ക്, വൃക്ക രോഗങ്ങൾ എന്നിവക്കുള്ള സാധ്യത കുറയുകയും ചെയ്യുന്നു .

അമിതമായ നീർക്കെട്ട് മൂലമുണ്ടാകുന്ന മറ്റനവധി രോഗങ്ങൾക്കും കീറ്റോ ഒരു പരിഹാരമാണ്.

എങ്ങിനെയാണ് കീറ്റോ  ഡയറ്റ് ചെയ്യുന്നത്?

കഴിക്കാൻ പറ്റാത്തവ

വളരെ ലളിതമാണ് ഈ ഡയറ്റ്. ഭക്ഷണത്തിലെ അന്നജങ്ങൾ ഒഴിവാക്കുക. അത്ര തന്നെ.

അരി, ഗോതമ്പു, രാഗി, ഓട്സ്  തുടങ്ങിയ ധാന്യങ്ങൾ, കപ്പ, ഉരുള കിഴങ്ങ്, മധുരക്കിഴങ്ങു, ബീറ്റ്റൂട്ട് തുടങ്ങിയ കിഴങ്ങു വർഗങ്ങൾ,  മധുരമുള്ള പഴങ്ങൾ, പഞ്ചസാര തുടങ്ങിയവ ഉപയോഗിച്ചുണ്ടാക്കുന്ന മുഴുവൻ ഭക്ഷണങ്ങളും ഒഴിവാക്കുക.

ശുദ്ധമായ, പ്രകൃതിദത്തമായ കൊഴുപ്പുകളും മിതമായ അളവിൽ മാംസ്യവും കഴിക്കുക. വെണ്ണ, നെയ്യ്, വെളിച്ചെണ്ണ, ഒലിവോയിൽ ഇവ കഴിക്കുക. ബീഫ്,  മട്ടൺ, മീൻ, മുട്ട ഇവ കഴിക്കാം. നാടൻ കോഴി കഴിക്കാം.

കഴിക്കാൻ പറ്റുന്നവ

കടല,പയർ   വർഗങ്ങളല്ലാത്ത പച്ചക്കറികളും അണ്ടിവർഗ്ഗത്തിൽ പെട്ട  ബദാം,വാൽ നട്ട് തുടങ്ങിയവ കഴിക്കാം.


70 Comments

Raji vv · January 25, 2019 at 8:59 am

I want to follow this diet.It is very useful for humanit

    Lija anil · June 6, 2020 at 10:02 pm

    Keto diet thudangiyathinushesham urakka kuravu undu.entha pariharam?

Balachandran. K · January 27, 2019 at 3:45 pm

വളരെ നന്നായിട്ട്ട്ണ്ട്. 2016 വർഷത്തിൽ നോബൽ സമ്മാനം കിട്ടിയ ജപ്പാന്കാരന്റെ ഓട്ടോ ഫാജി എന്ന പരിപാടി ഒന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്തു ചേർത്താൽ വളരെ വിശേഷമായി

Sinoj Abu · January 29, 2019 at 9:47 pm

Shareerathil pukachil anubhavappedunnu entha karanam

Faisal · February 1, 2019 at 12:25 pm

കീറ്റോ ഡയറ്റ് തുടങ്ങിയതിനുശേഷം ഭയങ്കരമായ ശരീരവേദന എന്താണ് അതിനുള്ള പരിഹാരമാർഗം

    I have same issue · January 4, 2020 at 4:38 pm

    Body pain is there completly

    Habeeb · June 11, 2020 at 6:51 pm

    Expect KETO flu in the first couple of weeks.
    It’s a sign that ketosis is happening, so it’s a good flu.

    Athiradharmaraj · July 30, 2020 at 1:56 am

    വെള്ളം നന്നായി കുടിക്കുക. ഉപ്പിട്ട് വെള്ളം കുടിക്കുക

Anub Sankaran Nair · February 3, 2019 at 12:36 am

ഞാൻ lchf നെ കുറിച്ച് പഠിച്ചുകൊണ്ടിരിക്കുന്നു … keto തുടങ്ങണം എന്ന ആഗ്രഹുമായി …. പ്രഷർ ,കൊളെസ്ട്രോൾ ,തൈറോയ്ഡ് ,ഹാർട്ട് തുടങ്ങിയ എല്ലാം ഉള്ളതിനാൽ എല്ലാത്തിനും മരുന്ന് കഴിക്കുന്നു … ആയതിനാൽ തുടങ്ങുന്നതിനുള്ള തയാറെടുപ്പുകൾ നടത്തുന്നു …

fathima sibuga · February 4, 2019 at 10:56 pm

i like the diet very much…i follow the diet for 2 month properly so i will lose almost 12 kg w8.now am so happy

    Rasila · May 28, 2020 at 10:56 am

    Can u pls give ur diet plan? What u ate for breakfast, lunch and dinner

shaheer cm · February 5, 2019 at 1:53 pm

sir,
kannur ൽ ഉണ്ടോ? ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ആണ്, contact number തരാമോ? father ന് വേണ്ടി ആണ്
replay പ്രതീക്ഷിക്കുന്നു
shaheer

    Safwan · July 15, 2020 at 11:11 pm

    Poli

Amina · March 17, 2019 at 5:51 pm

Psoriasis polulla skin diseases diet kond poornamayum Marymount?

Atly mathew · March 25, 2019 at 10:59 am

Hi sir i am 35/m, 161 height, weight 86, i want to reduce my weight

    Abdul shukkur · August 12, 2020 at 12:42 am

    എന്റെ wife സന്ധിവാത രോഗിയാണ്. 20വർഷം ആയി മെഡിസിൻ കഴിക്കുന്നു. ഇപ്പോൾ 89kg ഭാരം ഉണ്ട്. ഇംഗ്ലീഷ് മരുന്നാണ് കഴിക്കുന്നത്. LCHF ആരംഭിക്കാമോ? എന്തെങ്കിലും കുഴപ്പം ഉണ്ടോ? ദയവായി അറിയിക്കുക.

Sasindran nair · April 15, 2019 at 7:01 pm

Last many years I am an allopathy medicine dependant and would like to follow the LCHF method of diets. Receiving any assistance in this regard shall be appreciated. Medicine takes for BP & sugar in a controlled manner.

Abdulsalam · May 8, 2019 at 12:17 am

എല്ലു തേയ്മാനത്തിന്ന് ഷുഗർ കരണമാകുന്നുണ്ടോ

Lchf കൊണ്ട് സുഖം കിട്ടുമോ

    Ashitha · June 22, 2020 at 8:56 am

    No,

    Abdul shukkur · August 12, 2020 at 12:41 am

    എന്റെ wife സന്ധിവാത രോഗിയാണ്. 20വർഷം ആയി മെഡിസിൻ കഴിക്കുന്നു. ഇപ്പോൾ 89kg ഭാരം ഉണ്ട്. ഇംഗ്ലീഷ് മരുന്നാണ് കഴിക്കുന്നത്. LCHF ആരംഭിക്കാമോ? എന്തെങ്കിലും കുഴപ്പം ഉണ്ടോ? ദയവായി അറിയിക്കുക.

Vijayakumar · May 14, 2019 at 5:31 pm

I am 120kg now I started dieting with diet I can use liquor or no pls advice

Vidyasagarji V B · June 7, 2019 at 9:45 am

Like to start keto diet

Shilu jacob · June 13, 2019 at 4:28 pm

Pls provaid daily food

    Umaiza · July 4, 2020 at 9:15 am

    Hi iam 36 ht 149 wt 74 want to reduce to 60 help me with a suitable diet

Saranya · July 27, 2019 at 12:23 pm

Am a breastfeeding mom… Can i follow this diet??? Baby is 7 month old..

Jagan George Thomas · July 30, 2019 at 1:38 am

Wish to follow this Diet. Pls advice me.

I have a digestion problem. Before & After food i used to drink water if get delays then have serious motion issues.
Since 25 yrs i used to drink 4 glass of water early morning.
My height is 168cm. & weight 102kg. Also have a bloated stomach.

Hope this diet will help.

Pls reply with the recipe that i have to follow.

Fousiya M · July 30, 2019 at 7:14 am

Now i am 74 kg…n my sge is 25. I really want to star this lchf diet plan…before that i want to know that this diet have any side effect?? And the quantity of nuts etc

Jayakrishnan · July 31, 2019 at 4:00 pm

I am nw 96 kg I want to reduce weight. How I can plan for weight loss?

Sobin · August 17, 2019 at 12:17 am

സിർ, എനിക്ക് കിറ്റോ ചികിത്സ ചെയ്യണ മെന്നുണ്ട് ഞാൻ ഇപ്പോ ഹെർണിയക്കുള്ള ഓപ്പറേഷൻ കഴിഞ്ഞിരിക്കുന്നു ഒരു മാസമായി എനിക്ക് നിലവിൽ ഈ ചികിൽസ ചെയ്യാൻ സാധിക്കുമോ?

Ranju · August 19, 2019 at 11:02 pm

70 kg 45 age

Benshad Salim · August 22, 2019 at 9:31 am

keto diet following support

sundar · August 22, 2019 at 6:05 pm

will you please suggest the vegetables what i can eat am a vegetarien
also living in saudi arabia

Vishnu r · August 26, 2019 at 3:32 pm

എനിക്ക് അമിത വണ്ണമുണ്ട് LCHF ഡയറ്റ് തുടങ്ങണം എന്നുണ്ട് പക്ഷെ എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്ന ധാരണ ഇല്ല , ഒന്നു സഹായിക്കാമോ

    Moncy · January 11, 2020 at 8:28 pm

    അതല്ലേ മുകളിൽ ഉള്ളത്

    Baburajan · December 19, 2020 at 8:43 pm

    കൂടുതൽ അറിയാൻ താല്പര്യം ഉണ്ട്

puthalath raghunathan · August 27, 2019 at 1:30 pm

i am 69 i started diet 10 months ago after 3 months all medicines for sugar pressure and cholesterol were stopped now i am fit to do any hard work those who suffer can follow lchf diet and be happy

zakariya · September 16, 2019 at 10:52 am

Milk and Yogurt

Mohamed suhyil · September 21, 2019 at 2:15 pm

ഞാൻ diet തുടങ്ങി 1 ആഴ്ച ആയി ഇപ്പൊ ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്തപ്പോ കൊളെസ്ട്രോൾ കൂടി കാണിക്കുന്നു യൂറിക് ആസിഡും കൂടി കാണിക്കുന്നു (7.06) എന്താണ് ഇതിന് ചെയ്യണ്ടത് കൊളെസ്ട്രോൾ ഇനി വർദ്ധിക്കുമോ? ഡെയിലി എന്ത് ഫുഡ്‌ ആണ് ഇനി ഞാൻ കഴിക്കണ്ടത്

Anish Baby · September 27, 2019 at 4:30 pm

തേൻ കഴിക്കാമോ? അതുപോലെ മദ്യം കുറച്ചു കഴിക്കാമോ?

Shareef · October 5, 2019 at 7:59 pm

Enik ottum vishap anubavappadarilla
Kurach kazichal thenne vayar full agunnu
Nghan engineyan ediet thudarendath
200 grm fat dily edukkan pattunnilla nghan e tnth chayyanam

AnilaAnil · October 16, 2019 at 3:40 pm

Sir,. ഞാൻ അമിതവണ്ണം കാരണം വിഷമം അനുഭവിക്കുന്ന കുട്ടത്തിലാണ്. ഇപ്പോൾ 84 കിലോ ഉണ്ട്. ഉയരം 157 CM .നട്ടെല്ലിന്റ പ്രോബ്ളം കാരണം prelogic എന്ന മെഡിസിൻ കഴിക്കുന്നുണ്ട്. കൂടാതെ pcod യും ഉണ്ട്. എനിക്ക് കീറ്റോ ചെയ്യാൻ പറ്റുമോ? ദയവായി Diet plan പറഞ്ഞു തരാമോ

Joby Mattathil Johnson · October 21, 2019 at 7:00 pm

I would like to understand more about this diet system. I should reduce my weight atleast be 10 kg.
Please advice

Jose Pallat · October 31, 2019 at 12:20 pm

Can I eat moderate steamed rice and ragi puttu.

Sunitha kailasnathan · October 31, 2019 at 10:05 pm

I want loose wait

Suji Sivan · November 6, 2019 at 3:49 pm

ഡയബറ്റിക് ചെയ്യേണ്ട ഭക്ഷണ ക്രെമീകരണം പായുമോ

ANJAL KUNJUMON · November 6, 2019 at 10:12 pm

I’m 23 year old my weight 78 height 167 ..So how to reduce 10kg

arshad · November 9, 2019 at 2:55 am

my weight lossnf

Asha bhat · November 9, 2019 at 6:43 am

Can I get a detail diet plan for wait loss

Vijitha. Vp · November 10, 2019 at 8:32 am

Eniku start cheyyan agraham unde eppol wait 96 hight 165cm age 31 evide thudanganam ariyilla

Sulaiman · November 13, 2019 at 10:25 pm

I am shuger peshent

James · November 13, 2019 at 10:53 pm

പഴം കഴിക്കരുതെന്ന് പറയുന്നതിന്റെ അർത്ഥം?
കപ്പ കഴിക്കാത്ത മലയാളി ഉണ്ടോ?
അരി കഴിക്കരുതെന്ന് പറയുന്നത് …

Mohammed nizar · November 18, 2019 at 11:28 pm

I want learn more for lchf

    Tom josph · August 15, 2020 at 4:04 pm

    അന്നജം തീർത്തും കുറച്ചു കഴിക്കുക എന്നത് തന്നെയാണ് lchf diet കൊണ്ട് ഉദ്ദേശിക്കുന്നത്..അപ്പൊൾ അരി ഗോതമ്പ് മറ്റു ധാന്യങ്ങൾ കപ്പ പോലുള്ള കിഴങ്ങ് വർഗ്ഗങ്ങൾ എന്നിവയിൽ ധാരാളമായി അന്നാജം അടങ്ങിയിട്ടുണ്ട്.അതുകൊണ്ടു
    അവ പൂർണ്ണമായും ഉപേക്ഷിക്കുക

shijoy · November 19, 2019 at 3:58 pm

എനിക്ക് കൂടുതൽ ആയി അറിയണം

Rahul · November 23, 2019 at 8:23 pm

My body is faty and over weight .at 108 kg
Please help.

Rahul · November 23, 2019 at 9:31 pm

My body is over weight at (108kg /height 172)
Please help you. I wanted a healthy body and low weight.

Prakash · November 25, 2019 at 9:26 pm

Can we eat tomato in this diet

Arun · November 27, 2019 at 9:42 am

ഒരു ദിവസത്തെ ഭക്ഷണ രീതി എങ്ങനെ ആണ്

Suchithra · December 1, 2019 at 1:40 pm

Now 85kg. Hight 148

Koshy mathew · December 4, 2019 at 7:57 am

എനിക്ക് 90 kg wt ഉണ്ട്. വൃത്തികേടായ ഒരു വലിയ കുടവയറും ഉണ്ട്.
എനിക്ക് ധt. കുറയ്ക്കണം. കുടവയർ കുറയണം.
Please help me
രാവിലെ, ഉച്ചയ്ക വകിട്ട് എങ്ങനെ , എത്ര, ഏതൊക്കെ food കഴിക്കാം.
Please give mealisti
ചായ, കാപ്പി ഉപയോഗിക്കാമോ?
milk ഉപയോഗിക്കാമോ? മുട്ട ഉപയോഗിക്കാമോ എത്ര? ചോറും, ചപ്പാത്തിയും, oats ഉം അല്ലാതെ എന്തു കഴിക്കും.
പഴം കഴിക്കാൻ സാധിക്കില്ലേ
confused’

Jagan Edappal · December 11, 2019 at 5:33 pm

Normal body

    Ashish · January 20, 2020 at 5:46 pm

    കപ്പലണ്ടി nuts ആയി കഴിക്കാമോ?

Michael VARKEY · December 11, 2019 at 6:11 pm

Very useful diet.

Shyni · December 20, 2019 at 1:56 am

How can I start my diet. I am 158 lb .

Jishaharidas Jishaharidas · December 31, 2019 at 2:18 pm

Sir ,eniku 172cm night weight 93. Enikum weight loss cheyyan aagraham undu. Periods eppol vararillaa. Weight kuryakan aanu Dr paranjathu. Mattu asukhangale onnum thanny ellaa. Venda upadeshangale thrumo

Usha Manoharan · January 17, 2020 at 2:38 pm

I want to join this group to clear my doubts. I started this diet Two months ago and loose 7.5 Kg. I am so happy and I wanted to continue this Diet.

Shiras · February 4, 2020 at 10:39 pm

ഞാൻ രണ്ടര മാസമായി കീറ്റോ ഡയറ്റിങ്ങ് അനുവർത്തിക്കുന്നു. രണ്ട് മാസം ആകുമ്പോഴേക്കും 8 കിലോഗ്രാം ശരീരഭാരം കുറഞ്ഞു. പിന്നീട് ആ ഭാരം മാറ്റമില്ലാതെ തുടരുന്നു. കുടവയർ കുറഞ്ഞ് ഏതാണ്ട് ഫ്ലാറ്റ് ആയി. വ്യായാമം ഒന്നും ചെയ്യാറില്ല.
ഭക്ഷണ രീതി:
രാവിലെ രണ്ട് ബുൾസ് ഐ, ബട്ടർ കോഫി .
ഉച്ചക്ക് ബീൻസ് / കൊത്തമര / ക്യാബേജ് / കോളി ഫ്ലവർ / മുരിങ്ങയില തുടങ്ങിയത് തോരൻ വച്ചതും മീനോ, മാംസമോ രണ്ട് കഷ്ണം വറുത്തത്.
വൈകുന്നേരം 4 മണി പമ്പസാരയില്ലാത്ത കാപ്പി, അണ്ടിപ്പരിപ്പ്, ബദാം 4 വീതം.
രാത്രി കുക്കുമ്പർ, മത്സ്യം/ചിക്കൻ ഫ്രൈ.
ഏതാണ്ട് 3 മാസമായപ്പോൾ ഭക്ഷണത്തിൽ വ്യത്യസ്തത വേണമെന്ന് തോന്നുന്നു. നിർദ്ദേശം നൽകാമോ?

Nijo · February 11, 2020 at 8:26 am

It’s interesting

Fuad · April 14, 2020 at 8:50 pm

Can we have black raisin

Mohamed ali · May 22, 2020 at 6:37 pm

Adove details available tamil language?

Leave a Reply

Avatar placeholder

Your email address will not be published.