അന്നജങ്ങൾ പരമാവധി ഒഴിവാക്കുക, ശുദ്ധമായ , പ്രകൃതി ദത്തമായ കൊഴുപ്പുകൾ വർധിപ്പിക്കുക , മിതമായ അളവിൽ മാംസ്യം കഴിക്കുക എന്നതാണ് കീറ്റോ ഡയറ്റിന്റെ അടിസ്ഥാന നിയമം. അതിലൊതുങ്ങിയിട്ടുള്ള നമുക്ക് ഇഷ്ടപ്പെട്ട എല്ലാ ഭക്ഷണവും ഇഷ്ടപ്പെട്ട രീതിയിൽ ആവശ്യമുണ്ടെങ്കിൽ വിശപ്പടങ്ങുവോളം കഴിക്കാം. പച്ചക്കറികളും അണ്ടിവർഗങ്ങളും കഴിക്കാം.

ഫാമിൽ വളർത്തുന്ന ബ്രോയ്‌ലർ കോഴിയല്ലാത്ത ഏതു മാംസവും കഴിക്കാം.  കൊഴുപ്പു കൂടിയ ഭാഗങ്ങൾ കൂടുതൽ കഴിക്കുക. ആന്തരികാവയവങ്ങളായ തലച്ചോറ്, കരൾ, കിഡ്‌നി, ഹൃദയം, കുടൽ, ശ്വാസകോശം എന്നിവ കൂടുതൽ നല്ലതാണ് .

പോത്ത്, കാള , ആട്, ഒട്ടകം, നാടൻ കോഴി, താറാവ്, മുയൽ, കാട, കാട്ടുമൃഗങ്ങൾ തുടങ്ങി എല്ലാ പക്ഷി മൃഗാദികളെയും ഭക്ഷിക്കാം. വെളിച്ചെണ്ണയോ ബട്ടറോ ഉപയോഗിച്ച് പാകം ചെയ്തു ഭക്ഷിക്കാം. ഗ്രിൽ ചെയ്തും കഴിക്കാം. ഒലിവോയിൽ ചേർത്ത് കഴിക്കാം.

എല്ലാവിധ മത്സ്യങ്ങളും മുട്ടകളും കഴിക്കാം.

ബട്ടർ, വിവിധതരം ചീസുകൾ, ക്രീം തുടങ്ങിയ പാലുൽപ്പന്നങ്ങളും കൊഴുപ്പു കളയാത്ത പാൽ, തൈര്, മോര് എന്നിവയും കഴിക്കാം. പാൽ കൂടുതൽ കഴിക്കുന്നത് നല്ലതല്ല. അതിൽ ലാക്ടോസ് എന്ന അന്നജം ഉണ്ട്. ബട്ടർ ഈ ഡയറ്റിലെ  ഒരു പ്രധാന ഭക്ഷണമാണ്.

അണ്ടിവർഗങ്ങൾ എല്ലാം നല്ലതാണ് . ബദാം, walnut, pecan, macadamia, ബ്രസീൽ നട്ട്, hazel nut ഇവ വളരെ നല്ലതാണു. കശുവണ്ടി, പിസ്ത എന്നിവ കുറച്ചു കഴിക്കാം.

പച്ചക്കറികളിൽ പയറുവർഗങ്ങൾ, കടല വർഗങ്ങൾ, കിഴങ്ങു വർഗങ്ങൾ എന്നിവ ഒഴിച്ച് ബാക്കിയെല്ലാം കഴിക്കാം.

കാബേജ്, കോളിഫ്ലവർ, ബ്രോക്കോളി, സുക്കിനി, ബ്രസ്സൽ സ് പ്രൗ ട് സ്, കക്കരി, തക്കാളി, വഴുതന, വെണ്ട , കാപ്സികം, കുമ്പളം, ചെരങ്ങ തുടങ്ങി എല്ലാ പച്ചക്കറികളും കഴിക്കാം.

ലെറ്റൂസ്, കെയിൽ, പാലക്, ചീര, മുരിങ്ങ തുടങ്ങി എല്ലാ ഇലക്കറികളും കഴിക്കാം.

ഒഴിവാക്കേണ്ടവ ഇവയാണ്

എല്ലാവിധ ധാന്യങ്ങളും  – അരി, ഗോതമ്പ്, ചോളം, റാഗി, ബാർലി, ഓട്സ്  തുടങ്ങിയവയും അവ ഉപയോഗിച്ചുണ്ടാക്കുന്ന എല്ലാ ഭക്ഷണങ്ങളും. ചോറ്, ചപ്പാത്തി, ബ്രഡ് , പത്തിരി, പുട്ട് , അപ്പം, ദോശ, ഇഡ്ഡലി, ബേക്കറി, പുഡ്ഡിംഗ്, പായസം തുടങ്ങിയവ.

കിഴങ്ങു വർഗങ്ങൾ – കപ്പ, മധുരക്കിഴങ്ങ്, ഉരുളകിഴങ്ങ്, ബീറ്റ്റൂട്ട് തുടങ്ങിയവ.

മധുരമുള്ള എല്ലാ പഴങ്ങളും – അവ പഴുക്കാത്ത അവസ്ഥയിലും കഴിക്കാൻ പാടില്ല. പഴങ്ങളിൽ ബട്ടർ , ബെറിസ് ഇവ മാത്രമേ അനുവദനീയമുള്ളൂ.

വെളിച്ചെണ്ണ, ഒലിവു ഓയിൽ  എന്നിവയല്ലാത്ത എല്ലാ സസ്യ എണ്ണകളും ഒഴിവാക്കണം.

ഡാൽഡ, മാർഗറിൻ തുടങ്ങിയ എല്ലാ കൃത്രിമക്കൊഴുപ്പുകളും ട്രാൻസ് ഫാറ്റും പൂർണമായി ഒഴിവാക്കണം.

 കഴിക്കാൻ പാടില്ലാത്തവ

കഴിക്കാൻ പാടില്ലാത്തവ

യൂറിക് ആസിഡ്, ക്രിയാറ്റിൻ എന്നിവ രക്തത്തിൽ കൂടുതൽ ഉള്ളവർ മാംസ്യം (Protein) പരമാവധി കുറക്കുക. മാംസം കുറച്ചു, മൽസ്യം, മുട്ട അല്പമൊക്കെ കഴിക്കാം. അത്തരക്കാർ ബട്ടർ, ചീസ്, ഒലിവു ഓയിൽ എന്നിവ ഭക്ഷണത്തിൽ കൂടുതൽ ഉൾപെടുത്തുക. യൂറിക് ആസിഡ്, ക്രിയാറ്റിൻ ഇവ സാധാരണ നിലയിലായാൽ പിന്നെ സാധാരണ LCHF ഡയറ്റ് തന്നെ തുടരാം.

കാൻസർ ഉള്ളവർ ഡയറ്റ് ചെയ്യുമ്പോൾ അന്നജം പൂർണമായി ഉപേക്ഷിക്കണം. പച്ചക്കറികൾ കഴിക്കാം. അവരും മാംസ്യം പരമാവധി ഒഴിവാക്കണം. കാൻസർ രോഗികൾ രണ്ടു മാസം കൂടുമ്പോൾ, ഒരാഴ്ച നീണ്ടു നിൽക്കുന്ന ഉപവാസം (water fasting) എടുക്കുന്നത് Autophagy വേഗത കൂട്ടാൻ ഉപകരിക്കും. അതിലൂടെ അർബുദ കോശങ്ങൾ പെട്ടെന്നു നശിച്ചു പോകും.

ആസ്തമ രോഗികൾ LCHF ന്റെ കൂടെ വർഷത്തിൽ ഒരിക്കൽ ഒരാഴ്ച നീണ്ട water fasting എടുക്കുന്നത് വളരെ നല്ലതാണ്.

ഒരു ദിവസത്തെ ഭക്ഷണരീതി- മാതൃക 

പ്രാതൽ :

25 ഗ്രാം ഉപ്പില്ലാത്ത ബട്ടർ നന്നായി യോജിപ്പിച്ചെടുത്ത കട്ടൻ കാപ്പി.  അല്പം നട്ട് സ് കൂടെ കഴിക്കാം. ആദ്യദിവസങ്ങളിൽ വിശപ്പടങ്ങിയില്ല എന്ന് തോന്നിയാൽ രണ്ടോ മൂന്നോ മുട്ട പൊരിച്ചോ പുഴുങ്ങിയോ കഴിക്കാം. ധാരാളം വെള്ളമോ  മധുരമില്ലാത്ത ചായയോ കാപ്പിയോ ഇടയ്ക്കു കുടിക്കാം.

ഉച്ചഭക്ഷണം :

ഇറച്ചി, മീൻ, മുട്ട ഇവ പൊരിച്ചോ കറിവെച്ചോ കഴിക്കാം. കൂടെ സാലഡ്, പൊരിച്ച പച്ചക്കറികൾ ഇവയും കഴിക്കാം.

വൈകുന്നേരം:

കട്ടൻ ചായ, കാപ്പി മധുരമില്ലാതെ . കൂടെ നട്ട് സ് .

രാത്രി :

ഉച്ചയിലെ പോലെ . മാറ്റങ്ങൾ വരുത്താം .

ആദ്യം പറഞ്ഞ അതിരുകൾക്കുള്ളിൽ നിന്ന് കൊണ്ട് വേണ്ട മാറ്റങ്ങൾ വരുത്താം. മടുപ്പൊഴിവാക്കാൻ ധാരാളം  keto പാചകവിധികൾ ഇൻറർനെറ്റിൽ ലഭ്യമാണ്.


11 Comments

Shihab · January 7, 2019 at 6:20 pm

Great effort

Abdul Samad · January 7, 2019 at 11:08 pm

Good

Nazar · January 7, 2019 at 11:22 pm

Very gud…

Salim · January 8, 2019 at 12:38 am

എനിക്ക് യൂറിക് ആസിഡ്, തൈറോഡ്, കൊളസ്ട്ടോൾ,BP എല്ലാം ഉണ്ട് എനിക്ക് LCHF തുടങ്ങാൻ കഴിയുമോ?

Haneefa · January 8, 2019 at 8:09 am

Good

Sadique Rahman · January 8, 2019 at 3:47 pm

ചീസ്കൾ ഏതെല്ലാം കഴികാ എന്ന് paranchitilla

Shajahan · January 8, 2019 at 6:59 pm

‘ആദ്യം പറഞ്ഞ അളവ്’ എന്നു പറയുന്നുണ്ട്, എവിടെയും അളവ് പ്രതിപാതിക്കുന്നില്ല

Faslul haque · January 8, 2019 at 7:26 pm

I am on lchf 9 months

Abdul Malik · January 9, 2019 at 12:32 am

More about LCHF

Asees Paleri · January 10, 2019 at 12:42 am

One of The wonderfull Diet plan

Abduljamal · January 13, 2019 at 12:44 pm

Best

Leave a Reply

Your email address will not be published. Required fields are marked *