നമ്മൾ ഇത്രയും കാലം ശരീരത്തിന്റെ ഊർജ്ജത്തിനായി ഗ്ളൂക്കോസ് ആണ് ഉപയോഗിച്ചിരുന്നത്. ഈ ഡയറ്റിൽ ഗ്ളൂക്കോസ് ഇല്ലാത്തതു കാരണം ശരീരം കൊഴുപ്പിനെ ഊർജ്ജമാക്കാനുള്ള ശ്രമത്തിലാണ്. ഈ മാറ്റം പൂർണമാകാൻ ഏതാനും ദിവസങ്ങളോ ആഴ്ചകളോ വേണ്ടി വന്നേക്കാം. ആ സമയത്തു ചില അസ്വസ്ഥകളെല്ലാം സ്വാഭാവികമാണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ അതെല്ലാം ഇല്ലാതാവും.അതോടെ നിങ്ങൾക്ക്  പൂർവാധികം ഉന്മേഷവും ഊർജവും ലഭ്യമാവും. ധാരാളം വെള്ളം കുടിക്കുക, അല്പം ഉപ്പു കൂടുതൽ കഴിക്കുക, ചെറുനാരങ്ങ , ആപ്പിൾ സുർക്ക എന്നിവ വെള്ളം ചേർത്ത് കഴിക്കുക എന്നിവ ചെയ്താൽ ഈ പ്രയാസങ്ങൾ കുറഞ്ഞു വരും.


1 Comment

Athira · June 22, 2019 at 9:54 am

low sugar

Leave a Reply

Avatar placeholder

Your email address will not be published.