നമ്മൾ lchf ഡയറ്റിലാണെങ്കിലും അല്ലെങ്കിലും മേൽപറഞ്ഞ fatty acid കളെ  പറ്റി ധാരാളം കേട്ടിരിക്കും. എന്താണിവ, അവക്ക് നമ്മുടെ ആരോഗ്യ കാര്യങ്ങളിൽ എന്ത് പ്രസക്തിയാണുള്ളത്?

ഇവയെല്ലാം നാം കഴിക്കുന്ന കൊഴുപ്പുകളിൽ അടങ്ങിയിരിക്കുന്ന നമുക്ക് ആവശ്യമുള്ള ചില വസ്തുക്കളാണ്.

ഒമേഗ –  3.    നമ്മുടെ ശരീരത്തിന് സ്വയം നിർമ്മിക്കാൻ കഴിയാത്തതും എന്നാൽ നമുക്ക് അത്യാവശ്യമുള്ളതുമായ ഒരു fatty acid ആണിത്. ഇത് ഭക്ഷണത്തിലൂടെ മാത്രമേ നമുക്ക് ലഭിക്കൂ.

 പ്രധാനമായും മത്തി , അയല , സാൽമൺ തുടങ്ങിയ കടൽ മത്സ്യങ്ങളും walnut , chiaseed , flax seed തുടങ്ങിയവയിലും ആണ് ഇതുള്ളത്. 

ഹൃദയം, മസ്തിഷ്കം തുടങ്ങിയവയുടെ ആരോഗ്യത്തിനു ഇത് അത്യാവശ്യമാണ്. കരളിലെ കൊഴുപ്പ്, രക്തത്തിലെ നീർക്കെട്ട് ( inflammation ) എന്നിവ കുറക്കാൻ ഇത് ഉപകാരപ്പെടും. 

കോശഭിത്തികളുടെ നിർമാണത്തിന് അത്യാവശ്യമാണിത്.  

ഒമേഗ – 6 

ഈ fattyacid ഉം നമുക്ക് ആവശ്യമുള്ളതും എന്നാൽ ശരീരത്തിന് സ്വന്തമായി നിർമിക്കാൻ കഴിയാത്തതുമാണ്. ഇതും  ഭക്ഷണത്തിലൂടെ മാത്രമേ നമുക്ക് ലഭിക്കൂ.

Walnut , cashewnut , almond തുടങ്ങിയ അണ്ടിവർഗങ്ങളിലും sunflower oil, corn oil, soyabea noil   തുടങ്ങിയ സസ്യ എണ്ണകളിലുമാണ് ഇതുള്ളത്.

നിശ്ചിത അളവിൽ omega – 6 നമുക്ക് ആവശ്യമാണെങ്കിലും അളവ് കൂടിയാൽ ധാരാളം ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതാണിത്.  

Omega 3 യുടെ മൂന്നിരട്ടിയിൽ കൂടുതൽ omega 6 ഭക്ഷണത്തിൽ ഉണ്ടാകുന്നത് കുഴപ്പമാണ്. എന്നാൽ നിലവിലുള്ള ഭക്ഷണരീതികളിൽ അത് പത്തിരട്ടിയിൽ കൂടുതലാണ്. Keto diet പ്രകാരം ഭക്ഷണം കഴിച്ചാൽ ശരിയായ അളവിൽ omega    6 / 3 അനുപാതം നിലനിർത്താം.

ഒമേഗ 9     ഒലീവ് ഓയിൽ, അവക്കാഡോ ഓയിൽ, ബദാം ഓയിൽ തുടങ്ങിയ എണ്ണകളിലും ബദാം, walnut , cashews തുടങ്ങിയ അണ്ടിവർഗങ്ങളിലും ഇത് ധാരാളമുണ്ട്. കുറെയൊക്കെ ശരീരം സ്വന്തമായി ഉണ്ടാക്കുകയും ചെയ്യും. 

Triglycerides കുറക്കാനും HDL കൂട്ടാനും ഇത് ഉപകാരപ്പെടും. Insulin sensitivity കൂട്ടാനും inflammation കുറക്കാനും ഇത് നല്ലതാണു. 


Leave a Reply

Your email address will not be published. Required fields are marked *