പത്തു കോപ്പിയിൽ കൂടുതൽ വാങ്ങിക്കുന്നവർക്ക് 40 % കമ്മീഷൻ കഴിച്ചു 120 രൂപക്ക് ലഭ്യമാവും.

2017 മാർച്ച് 10 നു “പ്രമേഹം വരുന്ന വഴി” എന്ന പേരിൽ എൻ്റെ  ഒരു പുസ്തകം പ്രകാശനം ചെയ്യപ്പെട്ടിരുന്നു. അന്നജങ്ങൾ കുറഞ്ഞതും കൊഴുപ്പു കൂടിയതുമായ ഭക്ഷണരീതിയിലൂടെ എൻ്റെ പ്രമേഹരോഗം സുഖപ്പെട്ട അനുഭവങ്ങളും ആ രീതി മനസ്സിലാക്കാൻ എന്നെ   സഹായിച്ച വൈദ്യശാസ്ത്ര രംഗത്തെ   ചില പ്രഗത്ഭരായ ശാസ്ത്രജ്ഞന്മാരുടെ ലേഖനങ്ങളും ഉൾപ്പെടുത്തിയായിരുന്നു ആ പുസ്തകം എഴുതിയത്. തുടർന്ന് രണ്ടു വർഷമായപ്പോഴേക്കു   ആ   ഭക്ഷണരീതിക്ക്‌ മലയാളികൾക്കിടയിൽ ഗണ്യമായ സ്വീകാര്യത ലഭിച്ചു. ഇതുമായി ബന്ധപ്പെട്ടു സാമൂഹ്യമാധ്യമങ്ങളിൽ കൂട്ടായ്മകൾ ഉണ്ടാവുകയും പതിനായിരങ്ങൾ ഇന്നതിൻ്റെ പ്രചാരകരായി മാറുകയും ചെയ്തിട്ടുണ്ട്. അവരിലൂടെ കേരളത്തിനകത്തും പുറത്തുമായി ധാരാളം പേർ  ഈ ഡയറ്റ് സ്വീകരിച്ചതിൻ്റെ ഫലമായി പ്രമേഹം, ധമനീ രോഗങ്ങൾ, അമിതവണ്ണം തുടങ്ങി അനേകം രോഗങ്ങളിൽ നിന്ന് മുക്തരായിട്ടുണ്ട്. മരുന്നുകളും ചികിത്സകളും അവസാനിപ്പിച്ച് ആരോഗ്യവാന്മാരായി ജീവിക്കുന്നു.

ഈ രണ്ടു വർഷത്തെ എൻ്റെ വ്യക്തിപരമായ അനുഭവങ്ങളും കൂട്ടായ്മകളിലെ അംഗങ്ങളുടെയും അല്ലാത്തവരുടെയും  അനുഭവങ്ങളും ഉൾകൊള്ളിച്ചു അല്പം കൂടി വിശദമായി കാര്യങ്ങൾ പ്രതിപാദിക്കുന്ന ഒരു പുസ്തകത്തിൻ്റെ ആവശ്യകത പലരും .സൂചിപ്പിച്ചിരുന്നു. എന്നാൽ എല്ലാം അടങ്ങിയ ഒരു പുസ്തകം എന്ന എൻ്റെ ആഗ്രഹം പൂർത്തീകരിക്കാൻ സാധിച്ചു എന്ന് തോന്നുന്നുന്നില്ല. എങ്കിലും ഈ ഡയറ്റ് സ്വീകരിച്ചവർക്കു സാധാരണയായി ഉണ്ടാവുന്ന മിക്ക പ്രശ്നങ്ങളും സംശയങ്ങളും ഇതിൽ പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ട്.

പ്രമേഹം ഒരു മാറാവ്യാധിയാണെന്ന ധാരണ നാം മാറ്റിയെ പറ്റൂ. പൂർണമായി  സുഖപ്പെടുത്താവുന്ന ഒരു രോഗമാണത്. ഇൻസുലിൻ കുത്തിവെപ്പും ഗുളികകളുമില്ലാതെ ഇനിയുള്ള കാലം നിങ്ങൾക്ക് ആരോഗ്യത്തോടെ ജീവിക്കാം.കിഡ്‌നി രോഗങ്ങൾ,ഹൃദ്രോഗങ്ങൾ, സ്ട്രോക്ക് തുടങ്ങിയവയെ കുറിച്ചുള്ള  ഭയപ്പാട്  മനസ്സിൽ നിന്നും ഒഴിവാക്കാം.

എന്താണ് പ്രമേഹത്തിൻ്റെ പ്രശ്നം? എവിടെയാണ് കുഴപ്പം? നമുക്ക് നോക്കാം.

Single copy 200
10 or more copies, 120 per copy

10 എണ്ണത്തിൽ കുറഞ്ഞ എണ്ണം പുസ്തകങ്ങൾ VPP ആയി ലഭിക്കും. നിങ്ങളുടെ മുഴുവൻ വിലാസവും പിൻകോടും മൊബൈൽ നമ്പറും എത്ര എണ്ണം പുസ്തകം വേണം എന്ന കാര്യവും 9745535900 എന്ന നമ്പറിലേക്കു whatsapp ചെയ്യുക. ഒരു പുസ്തകത്തിന് 200 രൂപ എന്ന നിരക്കിൽ പുസ്തകം ലഭിക്കുമ്പോൾ കൊടുത്താൽ മതി.

10 എണ്ണത്തിൽ കൂടുതൽ പുസ്തകങ്ങൾ വാങ്ങിക്കുമ്പോൾ 40% കമ്മീഷൻ ലഭിക്കും. അവർ പുസ്തകമൊന്നിനു 120 രൂപ നിരക്കിൽ പണമടച്ചു ആ വിവരം രശീതി, മുഴുവൻ വിലാസം, പിൻകോഡ്, മൊബൈൽ നമ്പർ, പുസ്തകത്തിന്റെ എണ്ണം എന്നീ വിവരങ്ങൾ 9447150038 എന്ന നമ്പറിലേക്ക് whatsapp ചെയ്യുക. പണമടക്കേണ്ട അക്കൗണ്ട് വിവരങ്ങൾ താഴെ കൊടുക്കുന്നു.

Name: HabeebuRahman N.V.,

Account No. 0479053000011158,

South Indian Bank Ltd,

Areacode Branch,

IFSC: SIBL 0000479,

SWIFT: SOININ55

ദുബായിൽ പുസ്തകം ആവശ്യമുള്ളവർ

LCHF കീറ്റോ ഡയറ്റ് എന്ന പുസ്തകം ദുബായിൽ ആവശ്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക. 15 ദിർഹമാണ് വില . 043446274, 0506740881
Satwa, Dubai


3 Comments

THUSHAR SALIM · January 15, 2019 at 9:43 am

I’m in trivandrum how can I buy this book?

    LCHF Malayalam · January 15, 2019 at 11:02 pm

    after 2 Feb, 2019, you can have by post

    LCHF Malayalam · February 6, 2019 at 12:46 am

    Single copy 200
    10 or more copies, 120 per copy

Leave a Reply

Your email address will not be published. Required fields are marked *