insulin shot

ഇൻസുലിൻ്റെ  അപകടം

Dr. Jason Fung

ഡോക്ടർ ജേസൺ ഫങ്

റോസിഗ്ലിറ്റാസോൺ  എന്ന പ്രമേഹ മരുന്ന് കാരണമുണ്ടായ അപകടങ്ങളും ACCORD പഠനത്തിൽ നിന്ന് വ്യക്തമായ സംഗതികളും  വെച്ച് നോക്കുമ്പോൾ രക്തത്തിലെ പഞ്ചസാര കുറക്കുന്ന ഇത്തരം മരുന്നുകളുടെ സുരക്ഷിതത്വത്തിൽ ഗവേഷകർക്ക് സംശയമുണ്ടാകുന്നു. ഇൻസുലിൻ വർധനവാണ് ഇവിടെ പ്രശ്നക്കാരൻ.

ഇൻസുലിൻ വർദ്ധനവ് അളക്കുകയെന്നത് വളരെ സങ്കീർണമായ ഒരു കാര്യമാണ്. കാരണം രക്തത്തിൽ അതിന്റെ അളവ് എപ്പോഴും മാറിക്കൊണ്ടിരിക്കും. ഫാസ്റ്റിംഗ് ഇൻസുലിൻ പരിശോധന ഒരു പ്രശ്നപരിഹാരമാണ്.   പക്ഷെ അതിനെ ബാധിക്കുന്ന ഒരു കാര്യമുണ്ട്. ഇൻസുലിൻ റെസിസ്റ്റൻസ്.

രക്തത്തിലെ അമിതമായ ഇൻസുലിൻ സാന്നിധ്യം പ്രശ്നമുണ്ടാക്കും എന്നത് 1924 മുതലേ  വൈദ്യശാസ്ത്രത്തിന് അറിയാം. ഇൻസുലിൻ റെസിസ്റ്റൻസ് രക്തത്തിലെ ഇൻസുലിൻ വർധിപ്പിക്കുമെന്നും അറിയാം. അതേപോലെ തന്നെ രക്തത്തിൽ ഇൻസുലിൻ വർധിച്ചാൽ അത് ഇൻസുലിൻ റെസിസ്റ്റൻസിനും കാരണമാകും.

അമിതമായ ഇൻസുലിൻ ആണ് മെറ്റബോളിക് സിൻഡ്രോം ഉണ്ടാക്കുന്നത് എന്ന് മിക്കവാറും അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. അതായത്  ഹൃദ്രോഗങ്ങൾ, സ്ട്രോക്ക്, കാൻസർ, പൊണ്ണത്തടി, അൽഷിമേഴ്‌സ് , ഫാറ്റി ലിവർ, പ്രമേഹം എന്നിവയുടെ അടിസ്ഥാന കാരണം രക്തത്തിൽ ഇൻസുലിൻ കൂടുന്നതാണ്.

കൊഴുപ്പു കോശങ്ങളല്ലാത്ത സ്ഥലത്തു അതായത് കരളിലും പേശികളിലും കൊഴുപ്പു അടിഞ്ഞു കൂടുന്നതാണ് (Ectopic fat)  ഇൻസുലിൻ റെസിസ്റ്റൻസിനു കാരണം.

ഇൻസുലിൻ രക്തത്തിൽ കുറഞ്ഞാൽ ഈ   കൊഴുപ്പും കുറയും. സ്വാഭാവികമായും ഇൻസുലിൻ  റെസിസ്റ്റൻസും കുറയും.  

ചുരുക്കത്തിൽ അമിതമായ ഇൻസുലിൻ സാന്നിധ്യമാണ് മെറ്റബോളിക് സിൻഡ്രോം ഉണ്ടാക്കുന്നത്. അവിടെയാണ് ഇൻസുലിൻ  കുഴപ്പക്കാരനാവുന്നത് .

രക്തക്കുഴലുകൾ അടഞ്ഞു പോകുന്നു.   

ഹൃദ്രോഗം, സ്ട്രോക്ക്, ധമനീരോഗങ്ങൾക്കു കാരണക്കാരനായ atherosclerosis നു കാരണം അമിത ഇൻസുലിൻ ആണ്. രക്തത്തിൽ ഇൻസുലിൻ കുറച്ചാൽ ഇത്തരം രോഗങ്ങൾക്ക് ശമനമുണ്ടാകും.

ഹൃദയ  ധമനീ രോഗങ്ങൾ

UGDP (The University Group Diabetes Program) 1970 ൽ നടത്തിയ പഠനത്തിൽ ഇൻസുലിൻ വർധി പ്പിക്കുന്ന sulphonylurea വിഭാഗത്തിൽപെട്ട മരുന്നുകൾ ഹൃദ്രോഗ സാധ്യത  വർധിപ്പിക്കുന്നതായി കണ്ടെത്തി.

1991 മുതൽ 1996 വരെയുള്ള കാലയളവിൽ കാനഡയിലെ സസ്കാഷേവാൻ (Saskatchewan) പട്ടണത്തിൽ നടത്തിയ പഠനത്തിൽ തെളിഞ്ഞത് ഇൻസുലിൻ കൂടുതൽ ഉപയോഗിക്കുന്നവരിൽ മരണനിരക്ക് കൂടുന്നു എന്നായിരുന്നു.

ബ്രിട്ടീഷ് ഗവേഷകരും ഇതേ കാര്യം കണ്ടെത്തി.UK General Practice Database ൽ നിന്ന് 84,000 പുതിയ   പ്രമേഹ രോഗികളെ കണ്ടെത്തി അവരിൽ നിന്ന് ലഭിച്ച വിവരമനുസരിച്ചു മെറ്റ്ഫോമിൻ ഗുളിക കഴിക്കുന്നവരെ അപേക്ഷിച്ചു sulphonylurea ഉപയോഗിക്കുന്നവരിൽ 75 ശതമാനം അധികം പേർക്ക് മരണസാധ്യത കൂടുന്നതായി കണ്ടെത്തി. അതുപോലെ ഇൻസുലിൻ കുത്തിവെക്കുന്നവരിൽ അത് 100 % കൂടുതലായിരുന്നു. ഹൃദ്രോഗം, സ്ട്രോക്ക്, കാൻസർ, കിഡ്നി രോഗം ഇതൊക്കെ ഇതേ അളവിൽ കൂടിയതായി കണ്ടെത്തി.

THIN (The Health Information Network ) ലെ പുതിയ പ്രമേഹ രോഗികളുടെ കാര്യത്തിലും സദൃശമായ കണ്ടെത്തലുകളാണ് ഉണ്ടായത്. മാത്രമല്ല, ചികിത്സയുടെ ദൈർഘ്യം കൂടുന്നതിനനുസരിച്ചു മരണനിരക്കും കൂടുന്നതായി കണ്ടെത്തി.

മരുന്നുകളൊന്നും കഴിക്കാത്ത പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാര കുറയുന്നതിനനുപാതികമായി അപകടനിരക്കു  കുറയുന്നതായി കണ്ടെത്തി. എന്നാൽ ഇൻസുലിൻ ഉപയോഗിച്ച് രക്തത്തിലെ പഞ്ചസാര കുറക്കുന്നത് കൊണ്ട് യാതൊരു ഗുണവും കണ്ടെത്താൻ സാധിച്ചില്ല.

United Kingdom General Practice Research Database ലെ 1986 മുതൽ 2008 വരെയുള്ള കണക്കുകൾ പ്രകാരം 20,000 രോഗികൾ പ്രമേഹത്തിനു ഇൻസുലിൻ ഉപയോഗിച്ചിരുന്നു. അവരിൽ രക്തത്തിലെ പഞ്ചസാര  കുറഞ്ഞവരിലായിരുന്നു മരണനിരക്ക് കൂടുതൽ.

ഇൻസുലിൻ വഴി A1c കുറച്ചതു കൊണ്ട് അപകടം കൂടിയതായിട്ടാണ് എല്ലാ പഠനങ്ങളും തെളിയിക്കുന്നത്. രക്തത്തിൽ ഗ്ളൂക്കോസ് വർധിക്കുന്നുന്നതാണ് കൂടുതൽ അപകടമെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു.

അതുപോലെ Cardiff University 2004 മുതൽ 2015 വരെയുള്ള കാലയളവിൽ നടത്തിയ പഠനത്തിൽ ഇൻസുലിൻ ഉപയോഗിക്കുന്നവരിൽ മരണനിരക്ക് 53 % കൂടുതലായിരുന്നു.

Dutch database പ്രകാരം    ഇൻസുലിൻ നിത്യവും ഉപയോഗിക്കുന്നത് ഹൃദ്രോഗ സാധ്യത മൂന്നിരട്ടി വർധിപ്പിക്കുന്നു.

metformin Vs   SU

Sulfonylurea എന്നത് ഇൻസുലിൻ ഉല്പാദനം വർധിപ്പിക്കുന്ന വിഭാഗം മരുന്നുകളാണ്. ഗ്ലിമപിറയ്ഡ് , ഗ്ലൈക്ലാസീഡ്  തുടങ്ങിയ മരുന്നുകൾ.

മെറ്റഫോമിൻ അത്  ചെയ്യുന്നില്ല. എന്നാൽ രക്തതിലെ പഞ്ചസാര കുറക്കാൻ  രണ്ടു മരുന്നിനും സാധിക്കും. അപ്പോൾ എന്തുകൊണ്ടാണ് SU കൂടുതൽ അപകടകാരിയാകുന്നത് എന്ന് മനസ്സിലാക്കാൻ എളുപ്പമുണ്ട്. SU രക്തത്തിലെ ഇൻസുലിൻ വർധിപ്പിക്കുന്നു.

Veteran Affairs database in the United States രണ്ടര ലക്ഷം പുതിയ പ്രമേഹരോഗികളുടെ വിവരങ്ങൾ പ്രകാരം മെറ്റഫോമിന് പകരം SU ഉപയോഗിച്ചവരിൽ ഹൃദ്രോഗ സാധ്യത 21 % അധികമായിരുന്നു.

UKPDS ന്റെ സർവെയിലും തെളിഞ്ഞത് S U വിനേയും ഇൻസുലിനേയും അപേക്ഷിച്ചു അമിത വണ്ണമുള്ള T 2 പ്രമേഹരോഗികളിൽ മെറ്റഫോമിൻ കൂടുതൽ  പ്രയോജനപ്പെടുന്നു എന്നായിരുന്നു. മാത്രമല്ല, SU ഉപയോഗിച്ചവരിൽ ഹൃദ്രോഗസാധ്യത 40 മുതൽ 60 ശതമാനം വരെ കൂടുതലാണെന്നായിരുന്നു. SU വിന്റെ അളവ് കൂടുന്നതിനനുസരിച്ചു അപകടം കൂടുകയും ചെയ്യുന്നു.

ചുരുക്കത്തിൽ രക്തത്തിലെ പഞ്ചസാര കുറക്കാനുള്ള രണ്ടു മരുന്നുകളിൽ ഒന്ന് ഹൃദ്രോഗ സാധ്യത മറ്റേതിനെ അപേക്ഷിച്ചു വളരെയധികം വർധിപ്പിക്കുന്നു.  കാരണം അത് രക്തത്തിലെ ഇൻസുലിൻ വർധിപ്പിക്കുന്നു.

അമിതമായ ഇൻസുലിൻ ശരീരത്തിന് ഹാനികരമാണ്. പ്രമേഹത്തിന്റെ കാര്യത്തിൽ ഇത് വളരെ വ്യക്തമാണ്. രക്തത്തിൽ പഞ്ചസാര വർധിക്കുന്നത് പ്രമേഹത്തിന്റെ ഒരു ലക്ഷണം മാത്രമാണ്. അതിന്റെ അടിസ്ഥാനകാരണം അമിതമായ ഇൻസുലിനും ഇൻസുലിൻ റെസിസ്റ്റൻസുമാണ്. അപ്പോൾ ഇൻസുലിൻ വർധിപ്പിക്കുന്നത് പ്രമേഹത്തെ കൂടുതൽ ഗുരുതരമാക്കും.

ഇൻസുലിൻ / SU വഴി നാം പ്രമേഹത്തിന്റെ ലക്ഷണത്തെ മാത്രമാണ് ചികിൽസിക്കുന്നത്, അതിന്റെ കാരണത്തെ വർധിപ്പിക്കുകയാണ്.

കാൻസർ

പ്രമേഹവും കാൻസറും    തമ്മിലുള്ള ബന്ധം തെളിയിക്കപ്പെട്ടതാണ്. പ്രമേഹരോഗികൾക്കു സ്തനം , കുടൽ, ഗർഭാശയം, വൃക്ക, മൂത്രസഞ്ചി തുടങ്ങിയവയിൽ കാൻസർ വരാനുള്ള സാധ്യത വളരെ കൂടുതലാണ്.  അമിതവണ്ണം, പ്രീ – ഡയബെറ്റിസ്, T 2 പ്രമേഹം ഇതിലെല്ലാം കാൻസർ സാധ്യത ഒരുപോലെ കൂടുതലാണ്. അതായത് രക്തത്തിലെ ഉയർന്ന പഞ്ചസാരയല്ല ഇവിടെ പ്രശ്നക്കാരൻ. ഈ മൂന്ന് അവസ്ഥയിലും ഒരുപോലെ രക്തത്തിൽ കൂടിയിരിക്കുന്നത് ഇൻസുലിൻ ആണ്. അതുപോലെ ഇൻസുലിൻ റെസിസ്റ്റൻസും. ഇൻസുലിൻ വളർച്ചയെ സഹായിക്കുന്ന ഹോർമോൺ ആണ്. അത് ട്യൂമറിനെ വളർത്തുന്നു.

ഉയർന്ന അളവിൽ ഇൻസുലിൻ  രക്തത്തിലുള്ള സ്ത്രീകളിൽ സ്തനാർബുദ സാധ്യത 2 .4 ഇരട്ടി കൂടുതലാണെന്നു പഠനങ്ങൾ തെളിയിക്കുന്നു. ഒരേ അളവിൽ ഇൻസുലിൻ രക്തത്തിലുള്ള രണ്ടു സ്ത്രീകളിൽ കാൻസർ സാധ്യത ഒരേ പോലെയാണ്, അതിലൊരാൾ അമിതവണ്ണമുള്ളയാളും ഒരാൾ മെലിഞ്ഞ പ്രകൃതമുള്ളയാളും  ആണെങ്കിലും.

pioglitazone മൂത്രാശയ കാൻസർ ഉണ്ടാക്കുന്നു എന്നത് തെളിയിക്കപ്പെട്ടതാണ്.

ഒരിക്കൽ കാൻസർ വന്നു കഴിഞ്ഞാൽ രക്തത്തിലെ ഉയർന്ന പഞ്ചസാര കാൻസർ കോശങ്ങളെ വളർത്തും.

Center for Disease Control ന്റെ  കണക്കുപ്രകാരം 2013 ൽ അമേരിക്കയിൽ കൂടുതൽ മരണകാരണമായ രോഗങ്ങളിൽ ഒന്നാം സ്ഥാനം ഹൃദ്രോഗത്തിനും രണ്ടാം സ്ഥാനം കാൻസറിനുമാണ് . രണ്ടും തമ്മിൽ ഒരു കാര്യത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. രണ്ടിനും കാരണം അമിതമായ ഇൻസുലിനും അതിൻെറ  വിഷലിപ്‌തതയും. 

insulin shots adverse effects


1 Comment

Jose Antony · May 8, 2019 at 9:00 am

Life saving information
thanks
Jose

Leave a Reply

Avatar placeholder

Your email address will not be published.