കീറ്റോ ഡയറ്റ് ചെയ്തു പ്രമേഹവും ഭാരവും ഇല്ലാതായാൽ പിന്നെ അന്നജങ്ങൾ കഴിച്ചുതുടങ്ങാമോ? അതോ ജീവിതകാലം മുഴുവൻ ഈ ഡയറ്റ് തുടരണോ?

ഇതൊരു കുഴപ്പിക്കുന്ന ചോദ്യമാണ്. ഒന്നാമത് അന്നജങ്ങളുടെ അമിതോപയോഗം കാരണമുണ്ടായ രോഗമാണിത്. അന്നജങ്ങൾ വീണ്ടും കൂടുതൽ ഉപയോഗിച്ച് തുടങ്ങിയാൽ ക്രമേണ ഈ രോഗത്തിലേക്കു തന്നെ തിരിച്ചു പോവാൻ സാധ്യതയുണ്ട്.