Nora Gedgaudas is a widely recognized expert on what is popularly referred to as the “Paleo diet”. She is the author of the international best-selling book, Primal Body, Primal Mind: Beyond the Paleo Diet for Total Health and A Longer Life.

നോറ ഗെഡ് ഗൗഡസ്

കിഡ്നി  രോഗങ്ങളിൽ ഇക്കാലത്തു അഭൂതപൂർവമായ വർധനവുണ്ടായിട്ടുണ്ട് . മാംസഭക്ഷണങ്ങൾ കഴിക്കുന്നത് മൂലം  മാംസ്യം (protein) കൂടുതൽ ഭക്ഷിക്കുന്നതാണോ ഇതിനു കാരണമെന്നു പലരും ചോദിക്കാറുണ്ട്.

അമേരിക്കയിലെ 65 വയസിനു മുകളിലുള്ള ആളുകളിൽ  മൂന്നിലൊന്നും വൃക്കരോഗം ബാധിച്ചവരാണ്. സസ്യാഹാരത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു വിഭാഗം ഇത് മാംസാഹാരത്തിൻ്റെ  ഫലമാണെന്ന് ആരോപിക്കുന്നു. തീർത്തും അടിസ്ഥാനരഹിതമായ ആരോപണമാണിത്.

വൃക്കരോഗങ്ങളുടെ ആരംഭം മെറ്റബോളിക് സിൻഡ്രോം ആയി ബന്ധപ്പെട്ടതാണ്. അതാണെങ്കിൽ അമിതമായ അന്നജങ്ങളുടെ  ഉപഭോഗം കാരണം ഇൻസുലിൻ രക്തത്തിൽ കൂടുന്നതും ഇൻസുലിൻ റെസിസ്റ്റൻസും കാരണമുണ്ടാകുന്ന ഒരു രോഗാവസ്ഥയാണ്,  അല്ലാതെ മാംസവുമായി യാതൊരു ബന്ധവുമില്ല.

രക്തത്തിലെ അമിതമായ ഗ്ലുകോസും ഇൻസുലിനും ആർട്ടറികൾക്കുള്ളിലെ എൻഡോത്തീലിയം എന്ന പാളിയെ കേടുവരുത്തുകയും രക്ത  ഓട്ടത്തിന് തടസ്സമുണ്ടാക്കുകയും ചെയ്യുന്നു. ഇൻസുലിൻ , ലെപ്റ്റിൻ എന്നീ ഹോർമോണുകളുടെ വർധനവ്‌ സിമ്പതെറ്റിക്‌ നേർവസ് സിസ്റ്റത്തിന്റെ പ്രവർത്തനം ഉത്തേജിപ്പിക്കുകയും അതുവഴി മഗ്നീഷ്യം രക്തത്തിൽ കുറയുകയും ചെയ്യുന്നു. അതുവഴി രക്തക്കുഴലുകൾ ചുരുങ്ങുകയും രക്തസമ്മർദ്ദം വർധിക്കുകയും ചെയ്യുന്നു.   രക്തക്കുഴലുകളുടെ ചുരുങ്ങലും എൻഡോത്തീലിയത്തിലുണ്ടാകുന്ന പ്ലാഖുകളും ചേർന്ന് രക്ത ചംക്രമണത്തെ കാര്യമായി തടസ്സപ്പെടുത്തുന്നു. പ്രത്യേകിച്ച് കണ്ണുകളിലേക്കും വൃക്കകളിലേക്കും പോകുന്ന വണ്ണംകുറഞ്ഞ ആർട്ടറികളിലെ. പ്രമേഹരോഗികളിലാണ് ഇത് കൂടുതൽ കാണപ്പെടുന്നതെങ്കിലും അമിതമായി അന്നജങ്ങൾ കഴിക്കുന്ന ആരിലും ഇത് സംഭവിക്കാവുന്നതാണ്.

വൃക്കരോഗം ഉണ്ടായിക്കഴിഞ്ഞാൽ അവർക്കു മാംസ്യം (protein)   ഭക്ഷിക്കുന്നത് പ്രശ്നമുണ്ടാക്കും എന്നത് ശരിയാണ്. എന്നാൽ പൂർണാരോഗ്യമുള്ള വൃക്കകൾക്ക് protein ശരിയായി കൈകാര്യം ചെയ്യാൻ കഴിയും. അതായത് അവർക്കു മാംസം, മൽസ്യം, മുട്ട എന്നിവ യാതൊരു പ്രശ്നവുമുണ്ടാക്കില്ല. അവർക്കു protein തീർത്തും സുരക്ഷിതമാണെന്നു തെളിയിക്കപ്പെട്ടതാണ്.

30 വയസ്സിനും 80 വയസ്സിനും ഇടയിലുള്ള ആളുകളിൽ ഒരു പഠനം നടന്നിരുന്നു. അതിൽ ഒരു വിഭാഗത്തിന് മാംസാഹാരത്തിൽ നിന്ന് ലഭ്യമായ 100 ഗ്രാമിന് മുകളിൽ protein കൊടുത്തു. മറ്റേ വിഭാഗത്തിന് സസ്യാതിഷ്ഠിതമായ ഭക്ഷണത്തിലൂടെ 30 ഗ്രാമിൽ കുറഞ്ഞ protein ഉം കൊടുത്തു. ദീർഘകാലാടിസ്ഥാനത്തിൽ നടന്ന ഈ പഠനത്തിൽ ഈ രണ്ടു വിഭാഗങ്ങളുടെയും വൃക്കകളുടെ ആരോഗ്യം ഒരുപോലെ തന്നെ നിലനിന്നതായി കണ്ടു.

Nutrition & Metabolism എന്ന മെഡിക്കൽ ജേർണലിൽ 2005 ൽ പ്രസിദ്ധീകരിച്ച ഒരു ലേഖനം അവസാനിക്കുന്നത് ഇങ്ങനെയാണ്.” കിഡ്നി  രോഗം ബാധിച്ചവർക്ക് protein കുറഞ്ഞ ഭക്ഷണരീതി നല്ലതാണെങ്കിലും ആരോഗ്യമുള്ളവർ protein കൂടുതൽ കഴിക്കുന്നത് അവരുടെ വൃക്കകളുടെ പ്രവർത്തനത്തെ  ഒരു നിലക്കും ബാധിക്കില്ല.”

പ്രശ്നം protein അല്ല മറിച്ച് , ഗ്ലുക്കോസിനാൽ ആഗിരണം ചെയ്യപ്പെട്ട protein (glycated protein)  ആണ്. അതായത് ഗ്ളൂക്കോസ് രക്തത്തിൽ കൂടുന്നതാണ് പ്രശ്നം. ഇങ്ങനെ ആഗിരണം ചെയ്യപ്പെട്ട protein (glycated protein) നെ തിരിച്ചറിയാൻ വൃക്കകളുടെ   അരിപ്പകൾക്കു കഴിയാതെ അവയെ മൂത്രത്തിലൂടെ പുറത്തേക്കു വിടുന്നതാണ് proteinurea. അതായത് രക്തത്തിലെ അമിതമായ ഗ്ലുകോസും glycation നുമാണ് പ്രതികൾ.

ഇത്രയൊക്കെ ഞാൻ പറഞ്ഞെങ്കിലും protein മിതമായി മാത്രം കഴിക്കാൻ തന്നെയാണ് ഞാൻ നിർദേശിക്കാറുള്ളത് . അത് വൃക്കരോഗങ്ങൾ  ഉണ്ടാക്കുമെന്നതിനാലല്ല. mTOR (mammalian target of rapamycin) നെ കുറക്കാനും അനാവശ്യമായ ഗ്ളൂക്കോസ് ഉൽപാദനം കുറക്കാനും വേണ്ടിയാണു. കോശനിർമ്മിതിക്കും അറ്റകുറ്റപ്പണിക്കും ആവശ്യമായതിൽ കവിഞ്ഞു നാം കഴിക്കുന്ന protein ൻ്റെ 36 മുതൽ 58 ശതമാനം വരെ ഗ്ളൂക്കോസ് ആയി മാറുന്നുണ്ട്.

വൃക്കകളുടെ ആരോഗ്യത്തിനു സസ്യാഹാരമാണ് നല്ലതു എന്നതിന് അടിസ്ഥാനമൊന്നുമില്ല. കാരണം സസ്യഭോജികളുടെ പോഷകങ്ങൾ  അവർ നാരുകളെ ( plant fibre) പുളിപ്പിച്ചു (fermentation) ഉണ്ടാക്കുകയാണ് ചെയ്യുന്നത്. മനുഷ്യർക്ക് ദഹനവ്യവസ്ഥയിൽ അങ്ങിനെയൊരു സൗകര്യമില്ല.

ഒരു പശു തൻ്റെ ഊർജവശ്യങ്ങൾക്കു  70 % ഉപയോഗിക്കുന്നത് പൂരിതകൊഴുപ്പാണ്  (a short-chained fatty acid known as butyric acid), അല്ലാതെ അന്നജങ്ങളല്ല. സസ്യങ്ങളിലെ നാരുകളെ പുളിപ്പിച്ചാണ് അവർ കൊഴുപ്പുണ്ടാക്കുന്നത്. അതായത് അന്നജങ്ങൾ മാത്രം കഴിക്കുന്ന സസ്യഭുക്കുകൾ വരെ തങ്ങളുടെ ഊർജാവശ്യങ്ങൾക്കു അന്നജങ്ങളെയല്ല മറിച്ച് , കൊഴുപ്പിനെയാണ്  ആശ്രയിക്കുന്നത്.എന്നാൽ നമുക്കാവശ്യമുള്ള കൊഴുപ്പിനെയും മാംസ്യത്തേയുമെല്ലാം അവർ നമുക്ക് വേണ്ടി ഉണ്ടാക്കുകയാണ്. മാംസഭക്ഷണത്തിലൂടെയല്ലാതെ നമുക്ക് അതുണ്ടാക്കാനുള്ള മാർഗമില്ല.

നമുക്കും ഏറ്റവും നല്ല ഊർജസ്രോതസ്സ് കൊഴുപ്പു തന്നെയാണ് , ഗ്ളൂക്കോസല്ല. എന്നാൽ ഒരു രണ്ടാം സ്രോതസ്സ് മാത്രമായ ഗ്ലുക്കോസിനെ ഒന്നാം സ്രോതസ്സായി ആധുനിക കാലഘട്ടത്തിലെ ഭക്ഷണരീതികൾ മാറ്റിയതാണ് എല്ലാ മെറ്റബോളിക് രോഗങ്ങളുടെയും അടിസ്ഥാനകാരണം. നമ്മുടെ പൂർവപിതാക്കളെല്ലാം മാംസാഹാരമാണ് ഭക്ഷിച്ചിരുന്നത്, സസ്യങ്ങളല്ല.

ആയുസ്സു വർധിപ്പിക്കുന്ന ഭക്ഷണരീതി തന്നെയാണ് രോഗങ്ങൾക്ക്  പരിഹാരം.അതായത് ഇൻസുലിന്റെ ആവശ്യകത കുറഞ്ഞതും protein മിതമായതുമായ ഭക്ഷണരീതിയാണത്. അതായത് ഏറ്റവും കുറഞ്ഞ അന്നജങ്ങങ്ങളും അത്യാവശ്യത്തിനുള്ള മാംസ്യവും ( ഒരു കിലോഗ്രാം ശരീരഭാരത്തിന് ദിവസത്തിൽ 0.8 ഗ്രാം protein എന്ന അളവിൽ) ആവശ്യത്തിന് കൊഴുപ്പുമടങ്ങിയ ഭക്ഷണരീതി. ആ കൊഴുപ്പിൽ  മൃഗക്കൊഴുപ്പും സസ്യാധിഷ്ഠിത കൊഴുപ്പുകളായ വെളിച്ചെണ്ണ, ഒലിവു ഓയിൽ എന്നിവയുമാകാം. നാരുകളടങ്ങിയ പച്ചക്കറികളും ഇലക്കറികളും നല്ലതാണു. ഇത്തരം ഭക്ഷണരീതിയിൽ കൊഴുപ്പായിരിക്കും നമ്മുടെ പ്രഥമ ഊർജസ്രോതസ്സ്. നമ്മുടെ പൂർവികരുടെ ഭക്ഷണരീതിയായ ഇതിനെയാണ് കീറ്റോ ജനിക് ഡയറ്റ് എന്ന് പറയുന്നത്.

Primal Fat Burner എന്ന എൻ്റെ പുസ്തകത്തിൽ ഇക്കാര്യങ്ങൾ വിശദമായി പ്രതിപാദിച്ചിട്ടുണ്ട് .

നമ്മുടെ ചിന്താശക്തിയെയും വിശകലന കഴിവുകളെയും വർധിപ്പിക്കുന്നത്പ്രധാനമായും രണ്ടു ഫാറ്റി ആസിഡുകളാണ്. arachidonic acid and docosahenaenoic acid (DHA) എന്നിവയാണത്. ഇവ രണ്ടും മൃഗക്കൊഴുപ്പിൽ നിന്ന് മാത്രമെ ലഭ്യമാവുകയുള്ളൂ. ഭക്ഷണത്തിൽ ഇവയില്ലെങ്കിൽ തലച്ചോറിനത് ലഭ്യമാവില്ല.

കൊഴുപ്പുകൾ കൂടുതലടങ്ങിയ കീറ്റോജെനിക് ഭക്ഷണരീതി, തലച്ചോറിന്റെ പ്രവർത്തനങ്ങളെ 39  ശതമാനവും ഹൃദയാരോഗ്യത്തെ 28 ശതമാനവും വർധിപ്പിക്കുന്നുവെന്നും തെളിയിക്കുന്ന ഗവേഷണഫലങ്ങൾ മേല്പറഞ്ഞ പുസ്തകത്തിൽ ഞാൻ ഉദ്ധരിച്ചിട്ടുണ്ട്.

ഹൃദയത്തിനും മസ്തിഷ്കത്തിനും പ്രയോജനകരമായ ഒരു ഭക്ഷണരീതി മറ്റു ശരീരഭാഗങ്ങൾക്കു വിനാശകരമാണെന്നത് യുക്തിക്കു യോജിക്കുന്നതല്ല. പഠനങ്ങൾ തെളിയിക്കുന്നതും അത് തന്നെയാണ്. വൃക്കകളുടെ പ്രവർത്തനത്തെ കീറ്റോ ഡയറ്റ് മെച്ചപ്പെടുത്തുന്നതായിട്ടാണ് തെളിയിക്കപ്പെട്ടിട്ടുള്ളത്.

വൃക്കരോഗങ്ങളുടെ കാര്യം പറഞ്ഞാൽ protein അല്ല പ്രശ്നക്കാരൻ മറിച്ചു അമിതമായ ഗ്ലുകോസും ഫ്രക്ടോസുമാണ്. ഡയാലിസിസ് ആവശ്യം വരുന്ന അവസ്ഥയിലേക്ക് ഒരാളെ എത്തിക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നത് പ്രമേഹമാണെന്നത് കൂട്ടിവായിക്കുക.

Mount Sinai school of medicine ൽ നടന്ന ഒരു പഠനത്തിൽ കീറ്റോജെനിക് ഡയറ്റിലൂടെ പ്രമേഹം കാരണം വൃക്കയുടെ പ്രവർത്തനം നിലച്ച രോഗിയിൽ പൂർണമായ രോഗശമനം കണ്ടെത്തിയിട്ടുണ്ട്.

ഈ കോളേജിലെ പ്രൊഫെസ്സറായ Dr Charles Mobbs പറയുന്നത്, “പ്രമേഹത്തിൻ്റെ   ഗുരുതരമായ പരിണിതഫലങ്ങളെ സുഖപ്പെടുത്താൻ ഭക്ഷണരീതികൾ മാറ്റിയാൽ മതിയെന്നാണ് ഈ പരീക്ഷണങ്ങൾ തെളിയിക്കുന്നത്”  എന്നാണ്.

മാംസാഹാരമല്ല കിഡ്‌നി രോഗങ്ങൾക്ക് കാരണമെങ്കിൽ മറ്റെന്താവും ഈ രോഗങ്ങൾ ഇത്രയധികം കൂടാൻ കാരണം?

താഴെപറയുന്ന കണക്കുകളിൽ നിന്ന് മനസിലാക്കാം.

  1. ഡയാലിസിസ് ചെയ്യുന്ന രോഗികളിൽ 15 % പേരും ആസ്പിരിൻ, ടൈലിനോൾ തുടങ്ങിയ വേദനസംഹാരികൾ കാരണം വൃക്ക കേടു വന്നവരായിരുന്നു.
  2. കൊളെസ്റ്ററോൾ കുറക്കാൻ വേണ്ടി കഴിക്കുന്ന Statin മരുന്നുകൾ വൃക്കകൾക്ക് തകരാറുണ്ടാക്കുന്നതായി .തെളിയിക്കപ്പെട്ടിട്ടുണ്ട്,
  3. Mercury (രസം)   ഇതേ പോലെ കിഡ്‌നിയെ നശിപ്പിക്കും. നമ്മുടെ ജലാശയങ്ങളിലെല്ലാം ധാരാളം മെർക്കുറി നിക്ഷേപിക്കപ്പെടുന്നുണ്ട്.
  4. Vitamin D യുടെ കുറവ് മറ്റൊരു കാരണമാണ്.
  5. ധാന്യങ്ങളിൽ ധാരാളമുള്ള gluten കിഡ്‌നിക്ക് ഹാനികരമാണ്.
  6. ലോകത്തിൽ ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെടുന്ന  കളനാശിനിയാണ് Roundup (glyphosate). ഇത് കിഡ്നി രോഗത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്.
  7. നിർജലീകരണം കാരണം കിഡ്‌നികൾക്കാവശ്യമായ രക്തയോട്ടം ലഭിക്കാത്തത് മറ്റൊരു കാരണമാണ്. ആവശ്യത്തിന് വെള്ളം കുടിച്ചാൽ ഈ പ്രശ്നം ഒരു വിധം പരിഹരിക്കാം.

 1965 നു ശേഷം നമ്മുടെ ഭക്ഷണരീതിയിൽ protein ൻ്റെ അളവൊന്നും കൂടിയിട്ടില്ലെങ്കിലും കിഡ്‌നി രോഗങ്ങൾ ധാരാളമായി വർധിച്ചിട്ടുണ്ട്. മറ്റു ജീവിത ശൈലീ രോഗങ്ങളുടെയും കാര്യം വ്യത്യസ്തമല്ല. Lancet മാസികയുടെ വിലയിരുത്തലനുസരിച്ചു ലോക ജനസംഖ്യയുടെ 95 %   ത്തിനും എന്തെങ്കിലും രോഗം ബാധിച്ചു കഴിഞ്ഞു. അതിൻ്റെ മൂന്നിലൊരു ഭാഗം അഞ്ചി ലധികം രോഗങ്ങൾ ബാധിച്ചവരാണ്. കിഡ്‌നി രോഗം അതിലൊന്ന് മാത്രമാണ്.

അന്നജങ്ങൾ കൂടിയ ഭക്ഷണരീതിയുടെ കുഴപ്പങ്ങളെല്ലാം തെളിയിക്കപ്പെട്ടിട്ടും സർക്കാർ നയങ്ങളിൽ ഇപ്പോഴും അതിനെ നിരുത്സാഹപ്പെടുത്താത്തത്  എന്താണെന്നു ഞാൻ അത്ഭുതപ്പെടുകയാണ്. Framingham Heart Studyയുടെ കോ ഓർഡിനേറ്റർ ആയിരുന്ന George V. Mann, ScD, M.D ൻ്റെ അഭിപ്രായത്തിൽ ദുരഭിമാനം, മുൻധാരണ, ലാഭേച്ഛ എന്നിവയുടെ അടിസ്ഥാനത്തിൽ സൃഷ്ടിക്കപ്പെട്ട diet – heart thesis ആണ് ഇതിനെല്ലാം കാരണം.എന്നാൽ ഇന്നത്തെ കോർപ്പറേറ്റ് വ്യവസായികളുടെ വ്യാപാരതാല്പര്യങ്ങൾക്കും  പങ്കുണ്ട്. ബീഫ് സ്റ്റീക്, 5000% ലാഭം ലഭിക്കുന്ന കച്ചവടമല്ലല്ലോ. എന്നാൽ ഒരു പേക്കറ്റ് cereal ന്മേൽ ആ തോതിലാണ് ലാഭം.

ഇരുപത് ലക്ഷം കൊല്ലങ്ങളായി നമ്മുടെ പൂർവീകർ വേട്ടയാടിയ മാംസം കഴിച്ചു ജീവിച്ചിട്ട് അവരുടെ വൃക്കകൾക്ക് ഒരു കുഴപ്പവും ഉണ്ടായിട്ടില്ല. എന്നാൽ ഈയിടെയാണ് നമ്മുടെ കിഡ്‌നികളും ഹൃദയവും തലച്ചോറുമെല്ലാം രോഗാതുരമായത്.

തീർച്ചയായും അത് മാംസം കഴിച്ചത് കൊണ്ടല്ല.

Is the Current Rise In Kidney Disease Due to Our Over-Consumption of Animal Source Foods?


0 Comments

Leave a Reply

Avatar placeholder

Your email address will not be published.