1 . കൊഴുപ്പു കൂടുതൽ കഴിച്ചാൽ രക്തത്തിലെ കൊളെസ്റ്ററോൾ വർധിക്കുമോ ?

കഴിഞ്ഞ 40 വർഷമായി മെഡിക്കൽ ടെക്സ്റ്റ് പുസ്തകങ്ങളിലും മരുന്ന് കമ്പനികളുടെ പ്രസിദ്ധീകരങ്ങളിലും മിക്കവാറും എല്ലാ മാധ്യമങ്ങളിലും ഇതേ കാര്യം ആവർത്തിക്കുന്നെണ്ടെങ്കിലും ഇന്നേ വരെ ഒരു ശാസ്ത്രീയ പഠനങ്ങളിലും ഭക്ഷണത്തിലെ കൊഴുപ്പും രക്തത്തിലെ കൊളെസ്റ്ററോളും തമ്മിൽ എന്തെങ്കിലും ബന്ധമുള്ളതായി തെളിയിക്കപ്പെട്ടിട്ടില്ല എന്നതാണ് യാഥാർഥ്യം. അതെ പോലെത്തന്നെ രക്തത്തിൽ കൊളെസ്റ്ററോൾ കൂടുന്നത് കൊണ്ട് രക്തധമനികളിൽ ബ്ലോക്ക് വരുമെന്നതും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.പ്രമുഖമായ 21 പഠനങ്ങൾ ഇതുമായി ലോകത്തു നടന്നിട്ടുണ്ട്.ഒന്നിൽ പോലും ഭക്ഷണത്തിലെ കൊഴുപ്പും രക്തത്തിലെ കൊലെസ്റ്ററോളും തമ്മിലുള്ള ബന്ധമോ അതേപോലെ രക്തത്തിലെ കൊലെസ്റ്ററോൾ  കൂടുന്നതും ഹൃദ്രോഗ സാധ്യത കൂടുന്നതും തമ്മിലുള്ള ബന്ധമോ സ്ഥാപിക്കപ്പെട്ടിട്ടില്ല.

അൻസിൽ കിസ് എന്ന ഒരു biochemist ൻ്റെ  ചില നിഗമനങ്ങളാണ് ഈ കൊഴുപ്പു പേടിയുടെ അടിസ്ഥാനം. തൻ്റെ നിഗമനങ്ങൾ ശരിയെന്നു സ്ഥാപിക്കാനായി 22 രാജ്യങ്ങളിൽ നിന്ന് അദ്ദേഹം ഡാറ്റ സ്വരൂപിച്ചെങ്കിലും 7 രാജ്യങ്ങളിലെ ഡാറ്റ മാത്രമാണ് അദ്ദേഹത്തിൻ്റെ നിഗമനങ്ങളെ തെല്ലെങ്കിലും പിന്തുണച്ചത്. ബാക്കി 15 രാജ്യങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങൾ അദ്ദേഹത്തിൻ്റെ നിഗമനത്തിനു എതിരായിരുന്നു .അതായതു കൂടുതൽ കൊഴുപ്പു കഴിക്കുന്നവർക്കിടയിൽ ഹൃദ്രോഗ സാധ്യത കുറവായിരുന്നു. ഇന്ന് LCHF  അല്ലെങ്കിൽ keto ഡയറ്റ് സ്വീകരിച്ചവരിലെല്ലാം തന്നെ ചീത്ത കൊളസ്റ്ററോൾ ആയ triglyceride ഗണ്യമായി കുറഞ്ഞു കാണുന്നുണ്ട് എന്നത് ഒരു യാഥാർഥ്യമാണ്.അതേപോലെ ഷുഗർ,യൂറിക് ആസിഡ്,ലിവർ ഫാറ്റ് എന്നിവയും കുറയുന്നു. സംശയമുള്ളവർ ആരെങ്കിലുമുണ്ടെങ്കിൽ അവർക്കു വെറും 7 ദിവസം ഈ ഡയറ്റ് ഒന്ന് പരീക്ഷിച്ചാൽ കാര്യം ബോധ്യപ്പെടും.

2.  കൂടുതൽ വെണ്ണയും മാംസവും മുട്ടയും കഴിക്കുമ്പോൾ കാൽസ്യം കുറയുമെന്നതിനു യാതൊരു അടിസ്ഥാനവുമില്ല. കൂടുകയേയുള്ളൂ.

അതേപോലെ മൂത്രക്കല്ലുണ്ടാക്കുന്ന ഒരു വസ്തുവും ഈ ഡയറ്റിൽ ഉപയോഗിക്കുന്നില്ല.ധാരാളം വെള്ളം കുടിക്കണമെന്നാണ് ഇതിലെ ഒരു നിബന്ധന തന്നെ.കിഡ്‌നിയിലെ കല്ലുകളും മറ്റും ധാരാളം പേർക്ക് ഇതുകൊണ്ടു സുഖപ്പെട്ടിട്ടുണ്ട്.

3. ദീർഘകാലം ഈ ഡയറ്റ് ചെയ്താൽ കീറ്റോ  അസിഡോസിസ് ഉണ്ടാകുമോ?

കീറ്റോഅസിഡോസിസ് എന്നത് രക്തത്തിൽ ഒട്ടും ഇൻസുലിൻ  ഇല്ലാത്ത അവസ്ഥയിൽ അതായത് T 1  പ്രമേഹത്തിൽ അല്ലെങ്കിൽ LADA പ്രമേഹത്തിൽ മാത്രം സംഭവിക്കുന്ന ഒരു അപകടമാണ്.ഇൻസുലിൻ തീരെ ഉല്പാദിപ്പിക്കാത്ത ഈ രോഗാവസ്ഥകളിൽ ശരീരകോശങ്ങൾക്കു ഗ്ളൂക്കോസ് സ്വീകരിക്കാൻ സാധിക്കാതെ വരികയും കരൾ അനിയന്ത്രിതമായ അളവിൽ കീറ്റോണുകളെ ഉത്പാദിപ്പിക്കുകയും ചെയ്യും.ഇത് രക്തത്തെ അസിഡിക് ആക്കുകയും തൽഫലമായി ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാവുകയും ചെയ്യും.

എന്നാൽ കീറ്റോ ഡയറ്റിൽ ശരീരത്തിനാവശ്യമായ അളവിൽ ഇൻസുലിൻ എപ്പോഴും ഉണ്ടാവും.അതുകൊണ്ടു മിതമായ നിരക്കിലെ കരൾ കീറ്റോണുകൾ ഉല്പാദിപ്പിക്കുകയുള്ളു. അത് ശരീരത്തിന് ഏറ്റവും  ഉപകാരപ്രദവുമാണ്. glucose intolerant ആയ രോഗാവസ്ഥകളിൽ അതായത് പ്രമേഹം, മറവിരോഗം, അപസ്മാരം, ഓട്ടിസം, പൊണ്ണത്തടി തുടങ്ങിയ രോഗങ്ങളുള്ളവരുടെ ശരീരകോശങ്ങൾക്കു ഗ്ലുക്കോസിന് പകരം ഈ കീറ്റോണുകളെ ഊർജ്ജത്തിന് വേണ്ടി ഉപയോഗിച്ച് രോഗശമനം നേടാം.ടൈപ്പ് 2 പ്രമേഹരോഗികളിൽ ഈ ഡയറ്റ് കൊണ്ട് കീറ്റോ അസിഡോസിസ് ഉണ്ടാവുകയില്ല.

4. വ്യായാമം കൊണ്ട് ഭാരം കുറക്കാനോ പ്രമേഹം സുഖപ്പെടുത്താനോ സാധിക്കുമെന്ന് ഒരു പഠനത്തിലും തെളിയിക്കപ്പെട്ടിട്ടില്ല. കൂടുതൽ വ്യായാമം ചെയ്യുമ്പോൾ കൂടുതൽ ഭക്ഷിക്കുകയും ഭാരം വർധിക്കുകയുമാണ് ഉണ്ടാകുന്നത്.എന്നാൽ സാധാരണജീവിതത്തിലെ വ്യായാമങ്ങൾ കുഴപ്പമില്ല.

5. പച്ചക്കറികൾ ഈ ഡയറ്റിൽ കഴിക്കണമെന്നാണ് പറയുന്നത്.കിഴങ്ങുകൾക്കും പഴങ്ങൾക്കുമാണ് നിയന്ത്രണ മുള്ളത് .ആവശ്യമായ ജീവകങ്ങൾ കൊഴുപ്പു, മാംസം,മൽസ്യം, അണ്ടികൾ , പച്ചക്കറികൾ എന്നിവയിൽ നിന്ന് ലഭ്യമാവും.

6. ദീർഘകാലം ഈ ഡയറ്റ് തുടർന്നാൽ  അപകടം ഉണ്ടാവുമോ ?

ഇതിന്റെ കാരണം ആരും വ്യക്തമാക്കിയിട്ടില്ല.ആധുനിക വൈദ്യ ശാസ്ത്രം അപകടകാരികളായി  സമ്മതിക്കുന്ന അമിതമായ ഷുഗർ,കൊലെസ്റ്ററോൾ,പ്രഷർ,യൂറിക് ആസിഡ്, പൊണ്ണത്തടി,ഹൃദ്രോഗകാരണമായി പറയുന്ന inflammation തുടങ്ങിയവ എല്ലാം തന്നെ ഈ ഡയറ്റ് കൊണ്ട് സുരക്ഷിതമായ അളവിലേക്ക് തിരിച്ചെത്തുന്നുണ്ട്.പിന്നീട ഇത് എങ്ങിനെയാണ് അപകടമുണ്ടാക്കുന്നതു എന്ന്  തെളിയിക്കാൻ ആരോപണമുന്നയിക്കുന്നവർക്കു ബാധ്യതയുണ്ട്. 1850 മുതൽ Banting diet എന്ന പേരിൽ  LCHF ഈ ലോകത് നിലവിലുണ്ട്.ഇന്നേ വരെ അതിനു ഒരു ദൂഷ്യഫലവും റിപ്പോർട്ട് ചെയ്തിട്ടില്ല. കേരളത്തിൽ  ഈയിടെ മാത്രമാണ്  ഈ ഡയറ്റ് ഇത്ര വ്യാപകമായത്. തമിഴ്‌നാട്ടിലെല്ലാം  നാല് വർഷമായി അലോപ്പതി ഡോക്ടർമാർ ഈ ഡയറ്റ് രോഗികൾക്ക് നിർദ്ദേശിക്കുന്നുണ്ട്. June 2018 കോയമ്പത്തൂരിൽ നാന്നൂറോളം അലോപ്പതി ഡോക്ടർമാർ പങ്കെടുത്ത ഒരു LCHF  സെമിനാർ  തന്നെ നടന്നിരുന്നു.ലോകമെമ്പാടും ഇന്ന് മരുന്നുകളില്ലാതെ ചിരകാലിക രോഗങ്ങളെ തടുത്തു നിർത്തുന്ന ഈ ഡയറ്റിലേക്കു ആകർഷിക്കപ്പെടുന്നതായി കാണപ്പെടുന്നു.  പ്രഗത്ഭരായ അലോപ്പതി ഡോക്ടർമാർ തന്നെയാണ് ഇത് പ്രചരിപ്പിക്കുന്നത്. അമേരിക്കയിലെ പ്രശസ്തരായ റോബർട്ട് ലസ്റ്റിഗ് ,ഡായിട് ലെൻഡൽ , കാനഡ യിലെ ജെസൺ ഫങ് ,ഇംഗ്ലണ്ടിലെ അസീം മൽഹോത്ര ,സ്വീഡനിലെ ആൻഡ്രീസ് ഇൻഫെൽട് ,അന്നിക്ക ഡാൽക്വിസ്റ് , സൗത്ത് ആഫ്രിക്കയിലെ തിമോത്തി നോക്‌സ്, ഓസ്‌ട്രേലിയയിലെ പീറ്റർ ബ്രൂക്‌നേർ തുടങ്ങിയവർ അതിൽ ചിലർ മാത്രം.

ഒരല്പം biochemistry അറിയുന്ന ഏതൊരാൾക്കും LCHF ശരിയാണെന്നു ബോധ്യപ്പെടും.

7.  LCHF is not only an unhealthy diet but also very dangerous diet..it will kill you silently..

ഉത്തരം – മനുഷ്യനെ ഇഞ്ചിഞ്ചായി കൊന്നു കൊണ്ടിരിക്കുന്ന ഒട്ടനവധി രോഗങ്ങളുടെ കാരണം അടിസ്ഥാനകാരണം metabolic syndrom ആണെന്നാണ് ഇന്ന് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്. അതായത്, ആഹാരത്തിന്റെ കാര്യത്തിലുള്ള പ്രശ്നങ്ങൾ. അമിതമായ അന്നജങ്ങളുടെ ഉപഭോഗം കാരണം രക്തത്തിൽ ഇൻസുലിൻ കൂടുന്നതും അതിലൂടെ കരളിലും മറ്റു കോശങ്ങളിലും കൊഴുപ്പടിഞ്ഞു കൂടുന്നതും രക്തത്തിൽ നീർക്കെട്ട് വർധിക്കുന്നതുമാണ് മിക്ക chronic രോഗങ്ങളുടെയും കാരണം. LCHF വഴി നാം രക്തത്തിലെ ഇൻസുലിന്റെ അളവ് സാധാരണനിലയിലാക്കുകയാണ് ചെയ്യുന്നത്. അതോടെ മിക്ക ചിരകാലിക രോഗങ്ങളും ഇല്ലാതെയാവുന്നു.

8.  high carbs കഴിക്കുമ്പോൾ blood ലെ ഗ്ളൂക്കോസ് വർദ്ധിക്കുന്നു, blood ലെ ഗ്ളൂക്കോസ് ലെവൽ(അഥവാ ഷുഗർ) ശരിയാക്കാൻ പാൻക്രിയാസ് ഇൻസുലിനെന്ന ഹോർമോണുൽപാദിപ്പിക്കുന്നു, ഇൻസുലിൻ ബ്ളെഡ് ലെ ഗ്ളൂക്കോസ് ലെവൽ ശരിയാക്കുന്നതിനോടൊപ്പം രക്തത്തിൽ ഭക്ഷണത്തിലൂടെ എത്തിയ കൊഴുപ്പിനെയും സംഭരിച്ചുവെക്കുന്നു. അപ്പോൾ carbs food ഒഴിവാക്കുമ്പോഴ് രക്തത്തിലെ ഗ്ളൂക്കോസ് വർദ്ധിക്കുന്നുമില്ല, ഇൻസുലിൻ ഉദ്പാദനവുമില്ല, fat സ്റ്റോർ ചെയ്തുവെക്കുന്നുമില്ല, മുമ്പ് സ്റ്റോർ ചെയ്യപെട്ടത് റിലീസാവുകയും ചെയ്യുന്നു.. ഇങ്ങനെ carbs food നെ high fatty food കൊണ്ട് replace ചെയ്യുന്ന രീതിയാണ് LCHF ലെ സൂത്രം

ഉത്തരം- ഇതൊരു സൂത്രമല്ല. biochemistry ആണ്. ഭക്ഷണത്തിൽ അമിതമായുള്ള അന്നജങ്ങളെയാണ് കരളിൽ കൊഴുപ്പായി നിക്ഷേപിക്കുന്നത്. അല്ലാതെ കൊഴുപ്പിനെയല്ല.   denovo lipogenesis എന്നാണ് ഈ പ്രക്രിയക്ക് ശാസ്ത്രം പറയുന്ന പേര്. അപ്പോൾ അന്നജങ്ങൾ കുറയ്ക്കുകയാണ് fatty liver തുടങ്ങി മിക്ക രോഗങ്ങളുടെയും പരിഹാരം.

9.   ടൈപ്പ് A പ്രമേഹം എന്ന രോഗാവസ്ഥയെ കൃത്രിമമായി സൃഷ്ടിക്കുന്ന അവസ്ഥ.അതായത്, ഇൻസുലിൻ ഉദ്പാദിക്കാനുള്ള ശരീരത്തിന്റെ ശേഷി നഷ്ടപെടുന്ന അവസ്ഥയാണ് പ്രമേഹമെങ്കിൽ, ഇത് ഇൻസുലിൻ ഉദ്പാദിപ്പിക്കാതിരിക്കുന്ന ഭക്ഷണ രീതിയാണ്. ഒരുപക്ഷേ, ദീർഘ കാലം ഇൻസുലിൻ ഉത്പാദിപ്പിക്കാതെ പാൻക്രിയാസിനു ഇൻസുലിൻ ഉത്പാദന ശേഷി തന്നെ നഷ്ടപെടുത്തിയേക്കാവുന്ന ഭക്ഷണ രീതി. അഥവാ പ്രമേഹരോഗിക്ക് തുല്ല്യമായ അവസ്ഥ താത്കാലികമായി സൃഷ്ടിക്കുകയും പിന്നീടത് സ്ഥിരമായ പ്രമേഹരോഗി ആക്കിയേക്കാവുന്ന ഭക്ഷണരീതി.

ഉത്തരം-  ഇതിലും വലിയ ഒരു അറിവില്ലായ്മ സ്വപ്നങ്ങളിൽ മാത്രം .  Type A എന്നൊരു പ്രമേഹമില്ല. juvenile diabetes അല്ലെങ്കിൽ കുട്ടികളിലുണ്ടാവുന്ന പ്രമേഹത്തിനു പറയുന്ന പേര് type 1 പ്രമേഹമെന്നാണ്. ഇതൊരു auto immune രോഗമാണ്. അതായത് ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ വ്യവസ്ഥ , beta കോശങ്ങളെ രോഗാണുവാണെന്ന ധാരണയിൽ നശിപ്പിക്കുന്നത് കാരണം ഇൻസുലിൻ നിർമാണം പൂർണമായി ഇല്ലാതെയാവുന്ന അവസ്ഥയിലാണ് type 1 പ്രമേഹമുണ്ടാവുന്നത്.

എന്നാൽ LCHF വഴി അമിതമായ ഇൻസുലിൻ ഉൽപാദനം സാധാരണനിലയിലാക്കുകയാണ് ചെയ്യുന്നത്. LCHF ചെയ്യുന്നവരിൽ fasting insulin പരിശോധിച്ചാൽ ഇതാർക്കും ബോധ്യമാകും. അവരിലാർക്കും തന്നെ ഇൻസുലിൻ ഉൽപാദനം നിലയ്ക്കുന്നില്ല.

10.  അപ്പോൾ ഈ ഭക്ഷണ രീതികൊണ്ട് പലരുടേയും പ്രമേഹം കുറഞ്ഞതായും, ഇൻസുലിൻ       കുത്തിവെപ്പ് നിർത്തിയതായും പറയപ്പെടുന്നതോ?

 ശരിയാണ്. ഷുഗർ കുറയുന്നു. പക്ഷെ പ്രമേഹമെന്ന രോഗം കുറയുന്നില്ല. അതായത്, carb  food കഴിക്കാതിരിക്കുമ്പോഴ് രക്തത്തിലെ ഗ്ളൂക്കോസ് വർദ്ധിക്കുന്നില്ല. അഥവാ ഷുഗർ വർദ്ധിക്കുന്നില്ല. അപ്പോൾ ഇൻസുലിന്റ ആവശ്യം വരുന്നുമില്ല. അത്രമാത്രം.

ഉത്തരം – നിലവിലുള്ള ചികിത്സ രീതിയനുസരിച്ചു ആർക്കെങ്കിലും പ്രമേഹരോഗം സുഖപ്പെട്ടിട്ടുള്ളതായി അനുഭവമുണ്ടോ? American diabetic association തന്നെ പറയുന്നത് പ്രമേഹം ഒരു chronic and progressive disease ആണെന്നാണ്. അതായത്, അതൊരിക്കലും മരുന്നുകൾ കൊണ്ടോ ഇൻസുലിൻ കുത്തിവെപ്പുകൊണ്ടോ സുഖപ്പെടുത്താൻ സാധിക്കില്ലായെന്നു. എന്നാൽ LCHF കാരണം പ്രമേഹത്തിന്റെ അടിസ്ഥാനകരണമായ insulin resistance , hyperinsulinemia എന്നിവ ഇല്ലാതാവുന്നത് മൂലം പ്രമേഹത്തെ പൂർണമായി സുഖപ്പെടുത്താം എന്നതിന് ജീവിക്കുന്ന തെളിവുകൾ എമ്പാടുമുണ്ട്.

എന്നാൽ നിലവിലുള്ള ചികിത്സാരീതിയിൽ രക്തത്തിലെ പഞ്ചസാര താൽകാലികമായി കുറക്കാൻ സാധിക്കുന്നേയുള്ളൂ. അല്പം കഴിയുമ്പോൾ മരുന്നിന്റെയും കുത്തിവെപ്പിന്റെയും അളവുകൾ കൂട്ടിക്കൊണ്ടേയിരിക്കണം. മാത്രമല്ല പ്രമേഹരോഗത്തിന്റെ പരിണിതഫലങ്ങളെയൊന്നും ഇല്ലാതാക്കാനും സാധിക്കുന്നില്ല. മരുന്നുകളും കുത്തിവെപ്പുകളും ഉപയോഗിക്കുന്നവരിൽ തന്നെയാണ് അന്ധത, വൃക്കരോഗങ്ങൾ, ഹൃദ്രോഗം,സ്ട്രോക്ക് എന്നിവയുണ്ടാകുന്നത്.

LCHF വഴി പ്രമേഹത്തിന്റെ എല്ലാ complications ഉം  ഇല്ലാതെയാവുന്നു. രക്തത്തിലെ ചീത്ത cholesterol ആയ triglyceride നോർമൽ ആകുന്നു. രക്തക്കുഴലുകളിൽ block ഉണ്ടാക്കുന്ന നീർക്കെട്ട് കുറയുന്നു. Hs CRP കുറയുന്നു. ഭാരം കുറയുന്നു. കുടവയർ ഇല്ലാതെയാവുന്നു.

11.  ഈ ഭക്ഷണ രീതി കൊണ്ടുള്ള അപകടങ്ങൾ എന്തൊക്കെയാണ്carbs food കിട്ടാതെ ശരീരം    ജീവൻ നിലനിർ ത്താനുള്ള പ്രയത്നം ആന്തരികാവയവങ്ങളിൽ തകരാറുകളുണ്ടാക്കുന്നു, ഈ ഭക്ഷണ രീതിയിലൂടെ ശരീരത്തിനാവശ്യമായ വൈറ്റമിൻസ്, മിനറൽസ് ലഭിക്കാതിരിക്കുന്നു. കൊഴുപ്പുകൾ രക്തകുഴലുകളിൽ അടിഞ്ഞുകൂടുന്നു, ഹ്രൃദയം, കരൾ, കിഡ്നി എന്നിവ അപകടാവസ്ഥയിലാവുന്നു.തലച്ചോറിന്ടെ സുഗമമായ പ്രവർത്തനത്തിനാവശ്യമായ fast energy ലഭിക്കാതിരിക്കുന്നു, മേലനങ്ങി ജോലിചെയ്യുന്നവർക്ക് ആവശ്യത്തിനു ഊർജം ലഭിക്കാതെ തളരുന്നു, കിഡ്നി സ്റ്റോണ്, യൂറിക്ക് ആസിഡ്, അസിഡിറ്റി തുടങ്ങിയവ പെട്ടെന്നു തന്നെ വരുന്നു..തുടങ്ങിയ ഒട്ടനവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുന്നു..

ഉത്തരം – – മേല്പറഞ്ഞ എല്ലാ പ്രശ്നങ്ങളും lchf ലൂടെ ഇല്ലാതാവുന്നതാണ് അനുഭവം. കാർബ്‌ അല്ലെങ്കിൽ ഗ്ളൂക്കോസ് നമ്മുടെ ഊർജ്ജത്തിന് വേണ്ടി മാത്രം ഉപയോഗിക്കുന്ന വസ്തുവാണ്. അതിൽ മറ്റൊരു പോഷകങ്ങളുമില്ല. ജീവകങ്ങളും ലവണങ്ങളുമൊന്നുമില്ല. Zero Nutrient എന്നാണ് ഗ്ലുക്കോസിനെ ശാസ്ത്രം വിളിക്കുന്നത്.

lchf വഴി triglyceride കുറയുന്നതായിട്ടാണ് എല്ലാവരുടെയും അനുഭവം. അതാണ് രക്തത്തിലെ കൊഴുപ്പു എന്ന് വിളിക്കപ്പെടുന്ന വസ്തു.പിന്നീട് എങ്ങിനെയാണ് ഹൃദയം,കരൾ,കിഡ്നി ഇവ കേടു വരുന്നത്?

തലച്ചോറിന് ഗ്ലുക്കോസിനേക്കാൾ നല്ല ഊർജം കീറ്റോണുകളാണ് എന്ന് തെളിയിക്കപ്പെട്ടതിനാലാണ് കുട്ടികളിലെ അപസ്മാരത്തിനു ഔദ്യോഗികമായി തന്നെ lchf ചികിത്സാരീതി വൈദ്യശാസ്ത്രം അംഗീകരിച്ചത്.

മേലനങ്ങി ജോലി ചെയ്യുന്നവർക്ക് ഏറ്റവും യോജിച്ച ഭക്ഷണരീതി lchf ആണ്. കാരണം ഒരു ഗ്രാം കൊഴുപ്പിൽ 7 ഗ്രാം അന്നജത്തിലുള്ള കലോറി ഉണ്ട്. അതിനാലാണ് ഇന്ന് marathon , cricket എന്നീ കായികമത്സരത്തിലുള്ളവർ lchf വ്യാപകമായി ഉപയോഗിക്കാൻ കാരണം.

കിഡ്നി സ്റ്റോണ്, യൂറിക്ക് ആസിഡ്, അസിഡിറ്റി എന്നിവ സുഖപ്പെടുന്നതായിട്ടാണ് lchf സ്വീകരിച്ചവരുടെ അനുഭവം. uric acid ചിലർക്ക് തുടക്കത്തിൽ അല്പം കൂടാറുണ്ടെങ്കിലും 3 -4  മാസം കഴിയുമ്പോൾ നോര്മലിൽ എത്തുന്നുണ്ട്.

12.  ഈ ഭക്ഷണ രീതി ആധുനിക വൈദ്യശാസ്ത്രം ആർക്കെങ്കിലും നിർദ്ദേശിക്കാറുണ്ടോ?

 ഉണ്ട്. ക്രിറ്റിക്ക്ൽ സാഹചര്യമുള്ള അപസ്മാര രോഗികൾക്ക് മാത്രം.

ഉത്തരം –  തലച്ചോറിന് ഗ്ലുക്കോസിനേക്കാൾ നല്ലത് കീറ്റോണുകളാണ് എന്നതിന്റെ തെളിവാണത്.

13.   തടിയും തൂക്കവും കുറക്കാൻ പിന്നെയെന്താണ് ചെയ്യേണ്ടത്?

 ഭക്ഷണം മിതമായി കഴിക്കുക. Complex carbs(അരി,ഗോതമ്പ് ,ധാന്യങ്ങൾ,സ്റ്റാർച്ച്)കുറക്കുക/മിതമാക്കുക. Simple carbs( പഞ്ചസാര, ശർക്കര,ശീതളപാനീയങ്ങൾ, കൃത്രിമ മധുരങ്ങൾ)പൂർണമായും ഒഴിവാക്കുക അല്ലെങ്കിൽ തീരെ കുറക്കുക. കൊഴുപ്പുള്ള ഫുഡ് കുറക്കുക, വല്ലപ്പോഴും മിതമായ അളവിൽ കഴിക്കുക. പച്ചക്കറികളും,പഴങ്ങളും മാറി മാറി കൂടുതൽ കഴിക്കുക.

ഉത്തരം – കാർബ്‌ കുറക്കണമെന്നുതന്നെയാണ്  LCHF  ലുംപറയുന്നത്. കൊഴുപ്പു ആവശ്യമായ അളവിലും. fructose കൂടുതൽ അടങ്ങിയ പഴങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ കാർബ്‌ വർധിക്കും.

 


4 Comments

Mohamedali · March 27, 2019 at 12:27 am

Yogurt ദിവസം എത്ര കഴിക്കാം

Sibeesh · August 19, 2019 at 4:23 pm

LCHF diet can reduce high bad cholesterol level?

Sajith · September 29, 2019 at 6:10 pm

If I violate lchf food rules will it negatively affect my body

Shibu · July 6, 2020 at 2:33 pm

Is Keto diet recommended during this COVID 19 Pandemic?

Leave a Reply

Avatar placeholder

Your email address will not be published.