യോഷിനോറി ഓസുമി

എന്താണ് Autophagy? നിർവചനം, പ്രസക്തി, പ്രയോജനങ്ങൾ. Autophagy വർധിപ്പിക്കാനുള്ള 25 വഴികൾ.

ശരീര കോശങ്ങളിലെ ഊര്‍ജനിര്‍മാണ കണികകളാണ് മൈറ്റോ കോണ്‍ട്രിയ (Mitochondria). ഭക്ഷണത്തില്‍ നിന്നു ലഭിക്കുന്ന ഗ്ലൂക്കോസും ശ്വസനത്തിലൂടെ ലഭിക്കുന്ന ഓക്സിജനും ഇവിടെവച്ച് കൂടിച്ചേരുകയും ഊര്‍ജ കണികകളായ എലക്ട്രോണുകള്‍ പുറത്തേക്കു വരുകയും ചെയ്യുന്നു. കോശ ശ്വസനം (Cell Respiration) എന്ന ഈ പ്രക്രിയയുടെ ഭാഗമായി വെള്ളം, കാര്‍ബണ്‍ ഡൈ ഓക്സൈഡ്, റിയാക്ടീവ് ഓക്സിജന്‍ സ്പിഷീസ് (ആര്‍.ഒ.എസ്.) എന്നീ ഉപ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാകുന്നു. ഇതില്‍ വെള്ളവും കാര്‍ബണ്‍ ഡൈഓക്സൈഡും വിസര്‍ജ്യങ്ങളായി പുറത്തേക്കു പോകുന്നു. എന്നാല്‍ ആര്‍.ഒ.എസ്. വളരെ അപകടകാരിയാണെന്നു പറയാം. അവ കോശത്തെ ക്രമേണ നശിപ്പിക്കുന്നു. കോശങ്ങളുടെ സ്വാഭാവിക മരണത്തിനു (Cellular Senescence) കാരണം ഈ പ്രക്രിയയാണ്.

അപോപ്ടോസിസ് എന്ന മറ്റൊരു പ്രക്രിയയിലൂടെ ശരാശരി ഒരു സെക്കന്‍റില്‍ പത്തുലക്ഷം കോശങ്ങളാണ് മരണപ്പെടുന്നത്. എന്നാല്‍ അത്രതന്നെ പുതിയ കോശങ്ങള്‍ ജനിക്കുകയും ചെയ്യുന്നു.
മരണപ്പെടുന്ന ഈ കോശഭാഗങ്ങള്‍ ശരീരത്തില്‍ നിലനിന്നാല്‍ പലവിധം അസുഖങ്ങള്‍ക്കും കാരണമാകും. എന്നാല്‍ അതിനൊരു പ്രതിവിധി ദൈവം തന്നെ ഉണ്ടാക്കിയിട്ടുണ്ട്. ആട്ടോഫേജി (Autophagy) അഥവാ സ്വയം ഭക്ഷിക്കല്‍ എന്നാണ് അതിനു പറയുന്നത്. കേടുവന്ന കോശഭാഗങ്ങളെ ഉപയോഗിച്ച് പുതിയ കോശങ്ങളുണ്ടാക്കുകയും കോശങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കുകയും ചെയ്യുന്ന പ്രവൃത്തിയാണിത്.

കോശങ്ങള്‍ക്കാവശ്യമായ പോഷകങ്ങള്‍ ലഭ്യമല്ലാതെ വരുമ്പോള്‍ അതായത് ഭക്ഷണ ദൗര്‍ലഭ്യവും പട്ടിണിയും ഉണ്ടാവുമ്പോഴും ആട്ടോഫാജി രക്ഷകനായി എത്തുന്നു. കോശങ്ങള്‍ സ്വയം ഭക്ഷണമായി അത്യാവശ്യമായ പോഷകങ്ങള്‍ ആയി മാറുന്നു.

2016ലെ നോബല്‍ ജേതാവായ യോഷിനോരി ഓസുമി (Yoshinori Ohsumi) ഇതു സംബന്ധമായി വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. താഴെ കാണുന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

What is Autophagy? Definition, Benefits, 25 Ways to Increase It

Categories: blogFasting

0 Comments

Leave a Reply

Avatar placeholder

Your email address will not be published.