പുതിയപുസ്തകം: LCHF – കീറ്റോ ഡയറ്റ്

കൊഴുപ്പു കുറക്കാനും അന്നജങ്ങൾ വർധിപ്പിക്കാനുമാണ് നമ്മോടു നിർദേശിക്കപ്പെട്ടത്. എന്നാൽ അമിതമായ അന്നജങ്ങളാണ് രക്തത്തിലെ ഇൻസുലിൻ ക്രമാതീതമായി വർദ്ധിക്കാൻ കാരണമെന്നും ഇതാണ് മെറ്റബോളിക് സിൻഡ്രോം ഉണ്ടാക്കുന്നതെന്നും ശാസ്ത്രം തെളിയിച്ചു കഴിഞ്ഞു. മെറ്റബോളിക് സിൻഡ്രോം ആണ് മറ്റെല്ലാ മാറാവ്യാധികളുടെയും അടിസ്ഥാനം.

കൊഴുപ്പുകളല്ല മറിച്ച്, അന്നജങ്ങളാണ് ആഹാരത്തിൽ നിന്ന് കുറക്കേണ്ടത് എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. ഇന്ന് ലോകത്ത് അതിവേഗം പ്രചരിച്ചു കൊണ്ടിരിക്കുന്ന LCHF അഥവാ കീറ്റോ ഡയറ്റിൻ്റെ അടിസ്ഥാനം ഈ ശാസ്ത്രമാണ്.

വൃക്ക രോഗങ്ങൾ പെരുകാൻ കാരണം മാംസ ഭക്ഷണമോ?

നോറ ഗെഡ് ഗൗഡസ് കിഡ്നി  രോഗങ്ങളിൽ ഇക്കാലത്തു അഭൂതപൂർവമായ വർധനവുണ്ടായിട്ടുണ്ട് . മാംസഭക്ഷണങ്ങൾ കഴിക്കുന്നത് മൂലം  മാംസ്യം (protein) കൂടുതൽ ഭക്ഷിക്കുന്നതാണോ ഇതിനു കാരണമെന്നു പലരും ചോദിക്കാറുണ്ട്. അമേരിക്കയിലെ 65 വയസിനു മുകളിലുള്ള ആളുകളിൽ  മൂന്നിലൊന്നും വൃക്കരോഗം ബാധിച്ചവരാണ്. സസ്യാഹാരത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു വിഭാഗം ഇത് മാംസാഹാരത്തിൻ്റെ  ഫലമാണെന്ന് ആരോപിക്കുന്നു. തീർത്തും അടിസ്ഥാനരഹിതമായ ആരോപണമാണിത്. വൃക്കരോഗങ്ങളുടെ ആരംഭം മെറ്റബോളിക് സിൻഡ്രോം ആയി ബന്ധപ്പെട്ടതാണ്. അതാണെങ്കിൽ അമിതമായ അന്നജങ്ങളുടെ  ഉപഭോഗം കാരണം Read more…

മനോരോഗങ്ങൾക്ക് LCHF

ഏറ്റവും രസകരമായ കാര്യം ഇവർ ഡയറ്റിൽ നിന്ന് പുറത്തു പോകുമ്പോൾ അവരുടെ രോഗലക്ഷണങ്ങൾ വർധിക്കുകയും തിരിച്ചു ഡയറ്റിലേക്ക് വരുമ്പോൾ രോഗം കുറയുകയും ചെയ്യുന്നു എന്നതായിരുന്നു. അതായത് ഈ ഭക്ഷണരീതി മാത്രമായിരുന്നു അവരുടെ രോഗങ്ങൾക്ക് ശമനമുണ്ടാക്കിയത് , മറ്റൊരു കാരണങ്ങളുമല്ല.

ഭക്ഷണത്തിലൂടെ രോഗശാന്തി – ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ചികിത്സ

ഡോ . ജേസൺ ഫങ് നിങ്ങളുടെ  ഡോക്ടർ നിങ്ങളോട്   ആഹാരക്രമത്തെ കുറിച്ച് സംസാരിക്കാറുണ്ടോ? സാധ്യതയില്ല. ഞാൻ മനസ്സിലാക്കിയേടത്തോളം അവർക്കതിൽ വളരെയൊന്നും പഠനം ലഭിച്ചിട്ടില്ല. രോഗങ്ങളും ചികിത്സയും സംബന്ധിച്ച നമ്മുടെ കാഴ്ചപ്പാടിൽ ഏതാനും ദശാബ്ദങ്ങളായി വമ്പിച്ച മാറ്റങ്ങളുണ്ടായിട്ടുണ്ട്. വളരെ പതുക്കെയാണ് ഈ മാറ്റങ്ങൾ സംഭവിച്ചതെന്നതിനാൽ മിക്കവാറും ഡോക്ടർമാർ അത് അറിഞ്ഞിട്ടുപോലുമുണ്ടാവില്ല. നിങ്ങളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ഒരാൾ എന്നതിൽ നിന്ന് നിങ്ങൾക്ക് മരുന്നുകളും ശസ്ത്രക്രിയകളും നൽകുന്ന ഒരാൾ എന്ന നിലയിലേക്ക് ഡോക്ടർ Read more…

PCOS – അണ്ഡാശയ മുഴകൾ

ആ നിമിഷം വരെ ഇൻസുലിൻ റെസിസ്റ്റൻസും PCOS ഉം തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഞാൻ ചിന്തിച്ചിട്ടില്ലായിരുന്നു. അവൾ പറഞ്ഞത് ശരിയായിരുന്നു. അത് വരെ എനിക്ക് യാതൊരു പ്രതീക്ഷയുമില്ലായിരുന്നു, ഡയറ്റുമില്ലായിരുന്നു. അവളതു മാറ്റി മറിച്ചു. വിശ്വസിക്കുക, ഒരു മാസം കൊണ്ട് ഞാൻ ഗർഭം ധരിച്ചു. പിന്നെയും കുറെ കഴിഞ്ഞാണ് ഞാൻ മനസ്സിലാക്കിയത്, ലോ കാർബ്‌ ഡയറ്റ് ഇൻസുലിൻ ഉൽപാദനം കുറക്കുമെന്നും അതിലൂടെ ഇൻസുലിൻ്റെ പ്രവർത്തനക്ഷമത വർധിക്കുമെന്നും അതിലൂടെ എൻ്റെ പ്രശ്നങ്ങൾക്ക് സ്ഥായിയായ പരിഹാരമുണ്ടാകുമെന്നും.

ഡയറ്റ് തുടങ്ങിയ ശേഷം എൻ്റെ യൂറിക് ആസിഡ് കൂടി.എന്ത് ചെയ്യണം?

യൂറിക് ആസിഡ് ഈ ഡയറ്റ് കൊണ്ട് നോർമൽ ആകും.പക്ഷെ യൂറിക് ആസിഡ് പ്രശ്നമുള്ളവരിൽ സാധാരണയിൽ കവിഞ്ഞ അളവിൽ ബീഫും മറ്റും കഴിക്കുമ്പോൾ ഡയറ്റിന്റെ തുടക്കത്തിൽ അല്പം കൂടാറുണ്ട്. അത് നാലഞ്ചു മാസം കൊണ്ട് കുറഞ്ഞു നോർമൽ ആകും.