പുതിയപുസ്തകം: LCHF – കീറ്റോ ഡയറ്റ്

കൊഴുപ്പു കുറക്കാനും അന്നജങ്ങൾ വർധിപ്പിക്കാനുമാണ് നമ്മോടു നിർദേശിക്കപ്പെട്ടത്. എന്നാൽ അമിതമായ അന്നജങ്ങളാണ് രക്തത്തിലെ ഇൻസുലിൻ ക്രമാതീതമായി വർദ്ധിക്കാൻ കാരണമെന്നും ഇതാണ് മെറ്റബോളിക് സിൻഡ്രോം ഉണ്ടാക്കുന്നതെന്നും ശാസ്ത്രം തെളിയിച്ചു കഴിഞ്ഞു. മെറ്റബോളിക് സിൻഡ്രോം ആണ് മറ്റെല്ലാ മാറാവ്യാധികളുടെയും അടിസ്ഥാനം.

കൊഴുപ്പുകളല്ല മറിച്ച്, അന്നജങ്ങളാണ് ആഹാരത്തിൽ നിന്ന് കുറക്കേണ്ടത് എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. ഇന്ന് ലോകത്ത് അതിവേഗം പ്രചരിച്ചു കൊണ്ടിരിക്കുന്ന LCHF അഥവാ കീറ്റോ ഡയറ്റിൻ്റെ അടിസ്ഥാനം ഈ ശാസ്ത്രമാണ്.

creatine

രക്തത്തിൽ Creatine കുറയാൻ LCHF പ്രയോജനപ്പെടുമോ?

വൃക്കകളുടെ പ്രവർത്തനശേഷി കുറയുന്നതിന് അനുസരിച്ച് രക്തത്തിൽ ക്രിയാറ്റിൻ വർധിക്കാറുണ്ട്. ഇത് കുറക്കാൻ നിലവിൽ മരുന്നുകൾ ഒന്നും ഇല്ല. എന്നാൽ മാംസ്യങ്ങൾ കുറഞ്ഞതും അന്നജങ്ങൾ പരമാവധി ഒഴിവാക്കിയതുമായ ഈ ഭക്ഷണരീതി പ്രയോജനപ്പെടുന്നു.