കീറ്റോ ഡയറ്റ് ചെയ്തു പ്രമേഹവും ഭാരവും ഇല്ലാതായാൽ പിന്നെ അന്നജങ്ങൾ കഴിച്ചുതുടങ്ങാമോ? അതോ ജീവിതകാലം മുഴുവൻ ഈ ഡയറ്റ് തുടരണോ?

ഇതൊരു കുഴപ്പിക്കുന്ന ചോദ്യമാണ്. ഒന്നാമത് അന്നജങ്ങളുടെ അമിതോപയോഗം കാരണമുണ്ടായ രോഗമാണിത്. അന്നജങ്ങൾ വീണ്ടും കൂടുതൽ ഉപയോഗിച്ച് തുടങ്ങിയാൽ ക്രമേണ ഈ രോഗത്തിലേക്കു തന്നെ തിരിച്ചു പോവാൻ സാധ്യതയുണ്ട്.

കീറ്റോ റാഷ് – എന്ത്? പരിഹാരം

കീറ്റോ അല്ലെങ്കിൽ lchf ഡയറ്റിൽ ചിലർക്കെങ്കിലും ശരീരത്തിൽ ചൊറിച്ചിലും തണർപ്പും അനുഭവപ്പെടുന്നുണ്ട് എന്ന് ഗ്രൂപ്പിലെ അംഗങ്ങളുടെ അനുഭവത്തിൽ നിന്ന് നമുക്ക് അറിയാമല്ലോ.എന്താണ് ഇതിനു കാരണം?

ആസ്തമ, സൈനുസൈറ്റിസ്, സോറിയാസിസ് തുടങ്ങിയ അലർജി രോഗങ്ങൾക്ക് LCHF എത്രത്തോളം ഫലപ്രദമാണ്?

ഓട്ടോഫജി (Autophagy ) എന്ന ഈ പ്രവർത്തനത്തെ ത്വരിതപ്പെടുത്താൻ ഏറ്റവും നല്ലതു വെള്ളം മാത്രം കുടിച്ചു മൂന്നു മുതൽ ഏഴു വരെ ദിവസങ്ങൾ ഉപവസിക്കുന്നതാണ്. LCHF കൊണ്ടും ചെറിയ തോതിൽ ഫലം കിട്ടും.

ഞാൻ ഡയറ്റ് തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞു. എൻ്റെ ഭാരം 2 കിലോ മാത്രമാണ് കുറഞ്ഞത്. ഗ്രൂപ്പിൽ പലരും പറയുന്നതുപ്രകാരം പത്തു കിലോ വരെ കുറയുന്നുണ്ട്. എനിക്കെന്താണ് അങ്ങിനെ കുറയാത്തത് ?

ഭാരം കുറയുന്നതിനെ പല ഘടകങ്ങളും സ്വാധീനിക്കുന്നുണ്ട്. ശരീരകോശങ്ങളിൽ ജലാംശം കൂടുതലുള്ളവർക്കു ആദ്യത്തെ മാസം പെട്ടെന്ന് തന്നെ ഭാരം കുറഞ്ഞു കാണും. പത്തോ പന്ത്രണ്ടോ കിലോ എല്ലാം കുറയും . അത് ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നത് കാരണമാണ്. പിന്നീട് കൊഴുപ്പു കുറയാൻ തുടങ്ങുമ്പോൾ ഭാരക്കുറവ് മാസത്തിൽ     1 -3 കിലോയോക്കെ ഉണ്ടാവുകയുള്ളു. എന്നാൽ കോശങ്ങളിൽ ജലാംശം കുറവുള്ളവരിൽ ആദ്യത്തെ മാസത്തിലുള്ള ഈ പെട്ടെന്നുള്ള  ഭാരക്കുറവ് പ്രതീക്ഷിക്കേണ്ടതില്ല.അവർക്കു കൊഴുപ്പു കുറയുന്നത് കാരണമുള്ള Read more

മാംസം വിഷം !

ഡോ . ജേസൺ ഫങ്‌ Dr. Jason Fung, Canada   ഈയിടെ പത്രത്താളുകളിൽ നിറഞ്ഞു നിൽക്കുന്ന വാർത്തകളിൽ  ഒന്ന് മാംസഭക്ഷണത്തിൻ്റെ ദോഷങ്ങളെ കുറിച്ചാണ്. മാംസം ഹാനികരം, പൂരിതകൊഴുപ്പ് അപകടകരം തുടങ്ങിയ തലക്കെട്ടുകൾ പത്രങ്ങൾക്കു പ്രചാരം വർധിപ്പിക്കുന്നു. ഇക്കാര്യത്തിൽ ഏറ്റവും പുതിയ ഒരു പഠനത്തെ നമുക്കൊന്ന് പരിചയപ്പെടാം. Association of Animal and Plant Protein Intake with All-Cause and Cause-Specfic Mortality‘ മാംസാഹാരം മരണനിരക്ക് കൂട്ടുന്നുവോ എന്നതാണ് Read more

എന്താണ് LCHF?

ഡോ . പീറ്റർ ബ്രൂക്‌നേർ , ഓസ്ട്രേലിയ Dr. Peter Brukner, Sports Medicine, Australia ( He was Team Doctor of Australian Cricket team from 2012 to 2017) ഒരല്പം ചരിത്രത്തിൽ നിന്ന് തുടങ്ങാം. നാൽപതു   വർഷം  മുൻപ് വരെ പാശ്ചാത്യ  ലോകം ധാരാളമായി കഴിച്ചിരുന്നത് കൊഴുപ്പുള്ള  മാംസം, മൽസ്യം, മുട്ട, ബട്ടർ, ചീസ് എന്നിവയായിരുന്നു.  എന്നാൽ ചില അടിസ്ഥാനരഹിതമായ ഗവേഷണങ്ങളുടെ അടിസ്ഥാനത്തിൽ അമേരിക്കയിലും Read more