ഭക്ഷണത്തിലൂടെ രോഗശാന്തി – ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ചികിത്സ

ഡോ . ജേസൺ ഫങ് നിങ്ങളുടെ  ഡോക്ടർ നിങ്ങളോട്   ആഹാരക്രമത്തെ കുറിച്ച് സംസാരിക്കാറുണ്ടോ? സാധ്യതയില്ല. ഞാൻ മനസ്സിലാക്കിയേടത്തോളം അവർക്കതിൽ വളരെയൊന്നും പഠനം ലഭിച്ചിട്ടില്ല. രോഗങ്ങളും ചികിത്സയും സംബന്ധിച്ച നമ്മുടെ കാഴ്ചപ്പാടിൽ ഏതാനും ദശാബ്ദങ്ങളായി വമ്പിച്ച മാറ്റങ്ങളുണ്ടായിട്ടുണ്ട്. വളരെ പതുക്കെയാണ് ഈ മാറ്റങ്ങൾ സംഭവിച്ചതെന്നതിനാൽ മിക്കവാറും ഡോക്ടർമാർ അത് അറിഞ്ഞിട്ടുപോലുമുണ്ടാവില്ല. നിങ്ങളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ഒരാൾ എന്നതിൽ നിന്ന് നിങ്ങൾക്ക് മരുന്നുകളും ശസ്ത്രക്രിയകളും നൽകുന്ന ഒരാൾ എന്ന നിലയിലേക്ക് ഡോക്ടർ Read more…

മനോരോഗങ്ങൾക്ക് LCHF

ഏറ്റവും രസകരമായ കാര്യം ഇവർ ഡയറ്റിൽ നിന്ന് പുറത്തു പോകുമ്പോൾ അവരുടെ രോഗലക്ഷണങ്ങൾ വർധിക്കുകയും തിരിച്ചു ഡയറ്റിലേക്ക് വരുമ്പോൾ രോഗം കുറയുകയും ചെയ്യുന്നു എന്നതായിരുന്നു. അതായത് ഈ ഭക്ഷണരീതി മാത്രമായിരുന്നു അവരുടെ രോഗങ്ങൾക്ക് ശമനമുണ്ടാക്കിയത് , മറ്റൊരു കാരണങ്ങളുമല്ല.

LCHF – കീറ്റോ ഡയറ്റ് എന്ത്, എന്തിന്, എങ്ങിനെ

LCHF അല്ലെങ്കിൽ ലോ കാർബ്‌ ഹൈ ഫാറ്റ് ഡയറ്റ് അല്ലെങ്കിൽ കീറ്റോ ഡയറ്റിനെ കുറിച്ച് കേൾക്കാത്തവർ ഇന്ന് കുറവായിരിക്കും.വളരെ ചുരുങ്ങിയ ഒരു കാലം കൊണ്ടാണ് ഈ ഭക്ഷണരീതി ലോകത്തു പ്രചരിച്ചത്. വാർത്താമധ്യമങ്ങളിൽ വളരെയൊന്നും സ്ഥാനം പിടിച്ചിട്ടില്ലെങ്കിലും നവമാധ്യമങ്ങളായ ഫേസ് ബുക്ക്,ടെലിഗ്രാം,വാട്സാപ്പ് തുടങ്ങിയവയിലൂടെ ഇന്ന് ജനങ്ങൾക്ക് വളരെ സുപരിചിതമാണ് ഈ ഡയറ്റ്.

keto diet plan

കീറ്റോ ഡയറ്റിൽ അനുവദനീയമായ / അല്ലാത്ത ഭക്ഷണപദാർത്ഥങ്ങൾ.

അന്നജങ്ങൾ പരമാവധി ഒഴിവാക്കുക, ശുദ്ധമായ , പ്രകൃതി ദത്തമായ കൊഴുപ്പുകൾ വർധിപ്പിക്കുക , മിതമായ അളവിൽ മാംസ്യം കഴിക്കുക എന്നതാണ് കീറ്റോ ഡയറ്റിന്റെ അടിസ്ഥാന നിയമം. അതിലൊതുങ്ങിയിട്ടുള്ള നമുക്ക് ഇഷ്ടപ്പെട്ട എല്ലാ ഭക്ഷണവും ഇഷ്ടപ്പെട്ട രീതിയിൽ ആവശ്യമുണ്ടെങ്കിൽ വിശപ്പടങ്ങുവോളം കഴിക്കാം. പച്ചക്കറികളും അണ്ടിവർഗങ്ങളും കഴിക്കാം. ഫാമിൽ വളർത്തുന്ന ബ്രോയ്‌ലർ കോഴിയല്ലാത്ത ഏതു മാംസവും കഴിക്കാം.  കൊഴുപ്പു കൂടിയ ഭാഗങ്ങൾ കൂടുതൽ കഴിക്കുക. ആന്തരികാവയവങ്ങളായ തലച്ചോറ്, കരൾ, കിഡ്‌നി, ഹൃദയം, കുടൽ, Read more…

കീറ്റോ ഡയറ്റ് സീനിയര്‍ ആളുകള്‍ക്കും, ഗര്‍ഭിണികള്‍ക്കും, കുട്ടികള്‍ക്കും , മുലയൂട്ടുന്ന അമ്മമാര്‍ക്കും ചെയ്യുന്നതിന് വിരോധമുണ്ടോ ? അല്ലെങ്കില്‍ അവര്‍ ചെയ്യുമ്പോള്‍ എന്തൊക്കെ മാറ്റങ്ങള്‍ വേണം ഡയറ്റ് ല്‍ ..?

കീറ്റോ ഡയറ്റ് ഏത് പ്രായത്തിലും ചെയ്യാവുന്നതാണ്. കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിൽ ചെയ്യണമെന്നില്ല. എന്നാൽ പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം , അപസ്മാരം തുടങ്ങിയ രോഗങ്ങൾ ഉണ്ടെങ്കിൽ ചെയ്യുന്നത് നല്ലതാണ് .

ഞാൻ ഡയറ്റ് തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞു. എൻ്റെ ഭാരം 2 കിലോ മാത്രമാണ് കുറഞ്ഞത്. ഗ്രൂപ്പിൽ പലരും പറയുന്നതുപ്രകാരം പത്തു കിലോ വരെ കുറയുന്നുണ്ട്. എനിക്കെന്താണ് അങ്ങിനെ കുറയാത്തത് ?

ഭാരം കുറയുന്നതിനെ പല ഘടകങ്ങളും സ്വാധീനിക്കുന്നുണ്ട്. ശരീരകോശങ്ങളിൽ ജലാംശം കൂടുതലുള്ളവർക്കു ആദ്യത്തെ മാസം പെട്ടെന്ന് തന്നെ ഭാരം കുറഞ്ഞു കാണും. പത്തോ പന്ത്രണ്ടോ കിലോ എല്ലാം കുറയും . അത് ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നത് കാരണമാണ്. പിന്നീട് കൊഴുപ്പു കുറയാൻ തുടങ്ങുമ്പോൾ ഭാരക്കുറവ് മാസത്തിൽ     1 -3 കിലോയോക്കെ ഉണ്ടാവുകയുള്ളു. എന്നാൽ കോശങ്ങളിൽ ജലാംശം കുറവുള്ളവരിൽ ആദ്യത്തെ മാസത്തിലുള്ള ഈ പെട്ടെന്നുള്ള  ഭാരക്കുറവ് പ്രതീക്ഷിക്കേണ്ടതില്ല.അവർക്കു കൊഴുപ്പു കുറയുന്നത് കാരണമുള്ള Read more…

ആസ്തമ, സൈനുസൈറ്റിസ്, സോറിയാസിസ് തുടങ്ങിയ അലർജി രോഗങ്ങൾക്ക് LCHF എത്രത്തോളം ഫലപ്രദമാണ്?

ഓട്ടോഫജി (Autophagy ) എന്ന ഈ പ്രവർത്തനത്തെ ത്വരിതപ്പെടുത്താൻ ഏറ്റവും നല്ലതു വെള്ളം മാത്രം കുടിച്ചു മൂന്നു മുതൽ ഏഴു വരെ ദിവസങ്ങൾ ഉപവസിക്കുന്നതാണ്. LCHF കൊണ്ടും ചെറിയ തോതിൽ ഫലം കിട്ടും.

കീറ്റോ റാഷ് – എന്ത്? പരിഹാരം

കീറ്റോ അല്ലെങ്കിൽ lchf ഡയറ്റിൽ ചിലർക്കെങ്കിലും ശരീരത്തിൽ ചൊറിച്ചിലും തണർപ്പും അനുഭവപ്പെടുന്നുണ്ട് എന്ന് ഗ്രൂപ്പിലെ അംഗങ്ങളുടെ അനുഭവത്തിൽ നിന്ന് നമുക്ക് അറിയാമല്ലോ.എന്താണ് ഇതിനു കാരണം?