Professor Thomas Seyfried 

Can a keto diet eliminate cancer growth? Dr. Thomas Seyfried says yes

കാൻസറിന്‌ വളരാനാവശ്യമായ ഇന്ധനങ്ങൾ നൽകാതെ ട്യൂമർ കോശങ്ങളെ നശിപ്പിക്കാൻ കഴിയുമോ?

തീർച്ചയായും. അത് ശരിയായ രീതിയിൽ ചെയ്യുകയാണെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കും. എന്നാൽ പ്രശ്നമെന്താണെന്നു വെച്ചാൽ ആരും അങ്ങിനെ ചെയ്യുന്നില്ല എന്നതാണ്.

നമുക്കെല്ലാം അറിയാവുന്ന കാര്യമാണ് കാൻസർ കോശങ്ങളുടെ ഊർജനിര്മാണം മറ്റു കോശങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്ന്. ആരോഗ്യമുള്ള കോശങ്ങളുടെ മൈറ്റോകോൺഡ്രിയ (mitochondria)യിൽ വെച്ച് ഗ്ലുകോസും ഓക്സിജനും കൂടിചേർന്നാണ് ATP എന്ന ഊർജ തന്മാത്രകൾ നിർമ്മിക്കപ്പെടുന്നത്. എന്നാൽ കാൻസർ കോശങ്ങൾക്ക് ഈ കഴിവ് നഷ്ടപ്പെട്ടിരിക്കുകയാണ്. ഓക്സിജൻ ധാരാളം ലഭ്യമാണെങ്കിലും mitochondrial dysfunction കാരണം ഓക്സിഫോസ് ( oxidative phosphorylation) എന്ന സാധാരണ ഊർജ നിർമാണം ഇവക്ക് സാധിക്കുന്നില്ല. പകരം നിലനില്പിനായി അവ കുറേക്കൂടി പഴയ ഒരു രീതിയിലേക്ക് മാറുന്നു. അവ ഗ്ലുക്കോസിനെയും ഗ്ലുറ്റമിനേയും പുളിപ്പിച്ചു (fermentation ) ഊർജ്ജമുണ്ടാക്കുന്നു. 1931 ൽ ജർമൻ ശാസ്ത്രജ്ഞനായ  ഓട്ടോ വാർബർഗ് (Otto Heinrich Warburg)  ഇത് തെളിയിച്ചത് കാരണം അക്കൊല്ലത്തെ നോബൽ പ്രൈസ് അദ്ദേഹത്തിന് ലഭിച്ചു. വാർബർഗ് ഇഫക്ട് എന്നാണിത് അറിയപ്പെടുന്നത്. ഓക്സിജന്റെ സഹായമില്ലാതെ ഊർജം നിർമിക്കുന്ന ഈ പ്രവർത്തനത്തെ  substrate level phosphorylation എന്നും anaerobic glycolysis എന്നും വിളിക്കപ്പെടുന്നു. 

Oxyphos വഴി ഒരു ഗ്ളൂക്കോസ് തന്മാത്രയിൽ നിന്ന് 32 ATP ലഭിക്കുമ്പോൾ ഫെർമെന്റാഷൻ വഴി 2 ATP മാത്രമേ ലഭിക്കുകയുള്ളു. അതായത് കാൻസർ കോശങ്ങൾ മറ്റു കോശങ്ങളെ അപേക്ഷിച്ചു 16 ഇരട്ടി ഗ്ളൂക്കോസ് ഊർജ്ജത്തിനായി ഉപയോഗിക്കുന്നു. ഈ പ്രത്യേകതയാണ് കാൻസറിന്റെ സ്ഥാനം കണ്ടു പിടിക്കാനായി PET (Positron emitting Tomography) സ്കാനിൽ പ്രയോജനപ്പെടുത്തുന്നത്.

അപ്പോൾ കാൻസർ കോശങ്ങൾ ഫെർമെന്റാഷൻ വഴി ഊർജ്ജത്തിനായി ഉപയോഗിക്കുന്ന ഗ്ളൂക്കോസ്, ഗ്ലുറ്റമിൻ എന്നിവ അവക്ക് ലഭിക്കാതിരുന്നാൽ അല്ലെങ്കിൽ ഇവ രണ്ടും നമ്മുടെ ഭക്ഷണത്തിൽ നിന്ന് പരമാവധി ഒഴിവാക്കിയാൽ കാൻസർ കോശങ്ങൾ സ്വാഭാവികമായും നശിച്ചു പോകും.

കാര്യങ്ങൾ ഇത്ര ലളിതമായിട്ടും എന്താണ് ആരും ഇത് പരീക്ഷിക്കാത്തത് ? 

കാരണം, കഴിഞ്ഞ ഏതാനും ദശകങ്ങളായി കാൻസർ ഗവേഷണങ്ങൾ ജനിതക ശാസ്ത്രത്തിൽ ചുറ്റിത്തിരിയുകയാണ്.  കാൻസർ ജനിതക വ്യതിയാനം കാരണമുണ്ടാകുന്ന ഒരു രോഗമാണെന്നാണ് ഇപ്പോഴും ആ രംഗത്തുള്ളവർ വിശ്വസിക്കുന്നത്.

കാൻസർ കോശങ്ങളിൽ ധാരാളമായി ജനിതക വ്യതിയാനങ്ങൾ കാണപ്പെടുന്നുണ്ട്. അത് പക്ഷെ പിന്നീട് സംഭവിക്കുന്നതാണ്. മ്യൂറ്റേഷൻ, കാൻസറിന്റെ കാരണമല്ല. മറിച്ചു കാൻസറാണ് ജീനുകളിൽ മ്യൂറ്റേഷൻ ഉണ്ടാക്കുന്നത്.

 ഒരേ കാൻസർ കോശത്തിൽ തന്നെ 70 ലധികം മ്യൂറ്റേഷൻസ് കണ്ടുപിടിച്ചിട്ടുണ്ട്. 1990 മുതൽ തുടങ്ങിയ കാൻസർ ജനിതക ഗവേഷണങ്ങളിലായി ഇതുവരെ ഏകദേശം ഒരു കോടിയോളം മ്യൂറ്റേഷൻസ് കണ്ടുപിടിച്ചിട്ടുണ്ട്. ഇതിനെല്ലാം കൂടി പ്രതിവിധികൾ കണ്ടു പിടിക്കുകയെന്നാൽ ഒരായിരം കൊല്ലം കൊണ്ട് സാധിക്കില്ലായെന്നത് മനസ്സിലാക്കാൻ സാമാന്യ ബുദ്ധി മതി. കാൻസർ ചികിത്സ ഇപ്പോളും തുടങ്ങിയിടത് തന്നെ നിൽക്കാൻ കാരണം ഈ ജനിതക സിദ്ധാന്തമാണെന്ന് (SOMATIC MUTATION THEORY) മനസിലാക്കാം.

കാൻസർ ഗവേഷകർ അറിവിന്റെ ഈ തടവറയിൽ നിന്ന് പുറത്തു വന്നാലേ ചികിത്സ രംഗത് എന്തെങ്കിലും  പുരോഗതി പ്രതീക്ഷിക്കാൻ സാധിക്കുകയുള്ളൂ. 

എന്നാൽ, ക്യാന്സറിന്റെ ഊർജ നിർമാണവുമായി ബന്ധപ്പെട്ട മേല്പറഞ്ഞ വാർബർഗ് ഇഫക്റ്റുമായി കൂട്ടി യോജിപ്പിച്ച രീതിയിൽ ഒരു METABOLIC APPROACH നാം സ്വീകരിക്കുകയാണെങ്കിൽ ചികിത്സ രംഗത്തു വലിയ പുരോഗതി ഉണ്ടാക്കാം.

ഇവിടെയാണ് പ്രശ്നം കിടക്കുന്നത്. ആഹാരത്തിൽ; മാറ്റം വരുത്തിക്കൊണ്ട് കാൻസർ സുഖപ്പെടുത്തുന്ന രീതിയിൽ മരുന്നു കമ്പനികൾക്കോ ഗവേഷണ കേന്ദ്രങ്ങൾക്കോ വലിയ തോതിലുള്ള ലാഭം പ്രതീക്ഷിക്കാൻ സാധിക്കില്ല. അതിനാൽ തന്നെ അവർ ഇക്കാര്യത്തിൽ താല്പര്യമെടുക്കാൻ മടിക്കും.

എന്താണ് മെറ്റബോളിക് രീതി? ആദ്യം പറഞ്ഞ പോലെ കാൻസർ കോശങ്ങൾക്ക് ഊർജം  നിർമ്മിക്കാൻ ഗ്ലുക്കോസിനെയും ഗ്ലുറ്റമിനേയും പുളിപ്പിക്കേണ്ടതുണ്ട്. അവ രണ്ടും ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കണം.

ആരോഗ്യമുള്ള മറ്റു കോശങ്ങൾക്കും ഇവ ആവശ്യമുണ്ട്. എന്നാൽ കാൻസർ ബാധിക്കാത്ത കോശങ്ങൾക്ക് ഗ്ളൂക്കോസ് ലഭിച്ചില്ലെങ്കിൽ ഫാറ്റി ആസിഡുകളും കീറ്റോണുകളും ഇന്ധനമായി സ്വീകരിച്ചു ഊർജ്ജമുണ്ടാക്കാൻ കഴിയും. കാൻസർ കോശങ്ങൾക്ക്  MITOCHONDRIAL DYSFUNCTION കാരണം ഇത് സാധ്യമല്ല. അതിനാൽ കാൻസർ രോഗി ശരിയായ കീറ്റോസിസിൽ  ശരീരം നില നിർത്തിയാൽ കുറഞ്ഞ കാലയളവിൽ തന്നെ കാൻസറിന്റെ വളർച്ചയെ തടഞ്ഞു നിർത്താനാകും.

PRESS- PULSE THERAPEUTIC STRATEGY FOR CANCER MANAGEMENT

ഗ്ളൂക്കോസിന്റെ ലഭ്യത ശരിയായ കീറ്റോ ഡയറ്റിലൂടെ നമുക്ക് പരമാവധി കുറക്കാൻ സാധിക്കും. എന്നാൽ ഗ്ലുറ്റമിൻ ലഭ്യത ഭക്ഷണ ക്രമീകരണത്തിലൂടെ അങ്ങിനെ കുറക്കാൻ സാധിക്കില്ല. മാത്രമല്ല. ഗ്ലുറ്റമിൻ ശരീരത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് അനിവാര്യമായ ഒരു അമിനോ ആസിഡാണ്.

മരുന്നുകൾ ഉപയോഗിച്ച് ശരീരത്തിനുള്ളിലെ ഗ്ലുറ്റമിൻ ഉത്പാദനം നിയന്ത്രിക്കാനാകും. വളരെ ശ്രദ്ധിച്ചു കൈകാര്യം ചെയ്യേണ്ട ഒരു കാര്യമാണിത്.  ഗ്ലുറ്റമിൻ ഇൻഹിബിറ്റർ മരുന്നുകൾ  ( 6- DIAZO – 5 – OXO -L – NORLEUCIN – DON) ഉപയോഗിച്ച് ആദ്യം ഗ്ലുറ്റമിൻ ലഭ്യത കുറക്കുകയും പിന്നീട് കാൻസർ ഗണ്യമായി കുറഞ്ഞതിന് ശേഷം ഈ മരുന്ന് കുറച്ചു കൊണ്ട് വരികയും ചെയ്യണം. ഈ നടപടിക്രമം ഒന്നിലധികം പ്രാവശ്യം ആവർത്തിക്കേണ്ടി വരും. തീർത്തും ഒരു ഡോക്ടറുടെ മേൽനോട്ടത്തിൽ ചെയ്യേണ്ടുന്ന ഒരു രീതിയാണിത്.

കാൻസർ കോശങ്ങൾ ഇപ്രകാരം അങ്ങേയറ്റം ചുരുങ്ങിയതിനു ശേഷം വളരെ ചുരുങ്ങിയ അളവിൽ, ഒട്ടും അപകടകരമല്ലാത്ത ഡോസിൽ കീമോ ചെയ്താൽ ക്യാസറിനെ  പൂർണമായി ഇല്ലാതാക്കാനും കഴിയും എന്ന് ഈ രീതിയിൽ ചികിൽസിക്കുന്ന ചിലർ പറയുന്നുണ്ട്.

ശരിയായ ചികിത്സയെന്നത് ശരിയായ ( ഗ്ളൂക്കോസ് ഇല്ലാത്ത) ഭക്ഷണരീതിയും ഗ്ലുറ്റമിൻ കുറക്കുന്ന മരുന്നുകളുടെ ശരിയായ പ്രയോഗവും ഏറ്റവും കുറഞ്ഞ അളവിലുള്ള കീമോയും ചേർന്നുള്ള ഒരു പാക്കേജ് ആയിരിക്കും. ശരിയായ ജീവിത രീതി അതിന്റെ ഭാഗമാണ്.

മിക്കവാറും എല്ലാ തരം  കാന്സറുകൾക്കും ഇത് ബാധകമാണ്.

കാൻസർ വരാതിരിക്കാൻ എന്ത് ചെയ്യണം?

രക്തത്തിലെ അമിതമായ നീർക്കെട്ട് അഥവാ INFLAMMATION ആണ് കോശങ്ങളിൽ MITOCHONDRIAL DAMAGE ഉണ്ടാക്കുന്നത്. അതിനാൽ നീർക്കെട്ട് കുറക്കുകയെന്നതാണ് പ്രധാനമായും ഉന്നം വെക്കേണ്ടത്. രക്തത്തിലെ അമിതമായ ഇൻസുലിൻ സാന്നിധ്യമാണ് നീർകെട്ടിന്റെ പ്രധാന കാരണം. ഇന്സുലിന് കുറയ്ക്കണമെങ്കിൽ അന്നജങ്ങളുടെ ഉപഭോഗം പരമാവധി കുറക്കേണ്ടതുണ്ട്.

പഞ്ചസാര, കോൺ സിറപ്പ്, പ്രോസെസ്സ്ഡ് ഭക്ഷണങ്ങൾ, കോൺഫെഡ് മാംസം (ബ്രൊഇലെർ ചിക്കൻ തുടങ്ങിയവ), INFLAMMATORY VEGETABLE എണ്ണകൾ ( വെളിച്ചെണ്ണ, ഒലിവു ഓയിൽ ഇവയല്ലാത്ത എണ്ണകൾ), ഇവ എല്ലാം  ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കുക.

അറിയപ്പെടുന്ന കാര്സിനോജനുകളിൽ നിന്ന് വിട്ടു നിൽക്കുക.

ശരീരത്തിന് ശരിയായ രീതിയിൽ ഊർജം ഉപയോഗിക്കാൻ സഹായിക്കുന്ന ലളിതമായ വ്യായാമങ്ങൾ ചെയ്യുക. ഉദാഹരണമായി നടക്കുക, നീന്തുക തുടങ്ങിയവ.


0 Comments

Leave a Reply

Avatar placeholder

Your email address will not be published.