ഡയറ്റ് തുടങ്ങിയ ശേഷം എൻ്റെ യൂറിക് ആസിഡ് കൂടി.എന്ത് ചെയ്യണം?

യൂറിക് ആസിഡ് ഈ ഡയറ്റ് കൊണ്ട് നോർമൽ ആകും.പക്ഷെ യൂറിക് ആസിഡ് പ്രശ്നമുള്ളവരിൽ സാധാരണയിൽ കവിഞ്ഞ അളവിൽ ബീഫും മറ്റും കഴിക്കുമ്പോൾ ഡയറ്റിന്റെ തുടക്കത്തിൽ അല്പം കൂടാറുണ്ട്. അത് നാലഞ്ചു മാസം കൊണ്ട് കുറഞ്ഞു നോർമൽ ആകും.

PCOS – അണ്ഡാശയ മുഴകൾ

ആ നിമിഷം വരെ ഇൻസുലിൻ റെസിസ്റ്റൻസും PCOS ഉം തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഞാൻ ചിന്തിച്ചിട്ടില്ലായിരുന്നു. അവൾ പറഞ്ഞത് ശരിയായിരുന്നു. അത് വരെ എനിക്ക് യാതൊരു പ്രതീക്ഷയുമില്ലായിരുന്നു, ഡയറ്റുമില്ലായിരുന്നു. അവളതു മാറ്റി മറിച്ചു. വിശ്വസിക്കുക, ഒരു മാസം കൊണ്ട് ഞാൻ ഗർഭം ധരിച്ചു. പിന്നെയും കുറെ കഴിഞ്ഞാണ് ഞാൻ മനസ്സിലാക്കിയത്, ലോ കാർബ്‌ ഡയറ്റ് ഇൻസുലിൻ ഉൽപാദനം കുറക്കുമെന്നും അതിലൂടെ ഇൻസുലിൻ്റെ പ്രവർത്തനക്ഷമത വർധിക്കുമെന്നും അതിലൂടെ എൻ്റെ പ്രശ്നങ്ങൾക്ക് സ്ഥായിയായ പരിഹാരമുണ്ടാകുമെന്നും.

LCHF – കീറ്റോ ഡയറ്റ് എന്ത്, എന്തിന്, എങ്ങിനെ

LCHF അല്ലെങ്കിൽ ലോ കാർബ്‌ ഹൈ ഫാറ്റ് ഡയറ്റ് അല്ലെങ്കിൽ കീറ്റോ ഡയറ്റിനെ കുറിച്ച് കേൾക്കാത്തവർ ഇന്ന് കുറവായിരിക്കും.വളരെ ചുരുങ്ങിയ ഒരു കാലം കൊണ്ടാണ് ഈ ഭക്ഷണരീതി ലോകത്തു പ്രചരിച്ചത്. വാർത്താമധ്യമങ്ങളിൽ വളരെയൊന്നും സ്ഥാനം പിടിച്ചിട്ടില്ലെങ്കിലും നവമാധ്യമങ്ങളായ ഫേസ് ബുക്ക്,ടെലിഗ്രാം,വാട്സാപ്പ് തുടങ്ങിയവയിലൂടെ ഇന്ന് ജനങ്ങൾക്ക് വളരെ സുപരിചിതമാണ് ഈ ഡയറ്റ്.

ജീവകങ്ങളും അനുബന്ധങ്ങളും (vitamins and supplements)

ഡോ . ജേസൺ ഫങ്  Dr. Jason Fung, Nephrologist, Canada   പലരും ചോദിക്കാറുണ്ട് , താങ്കൾ  ജീവകങ്ങളും അനുബന്ധമരുന്നുകളും രോഗികൾക്ക് നിർദ്ദേശിക്കാറുണ്ടോ എന്ന്. വളരെ നീണ്ട കാലയളവിൽ ഉപവസിക്കുന്ന ചിലർക്ക് ചിലപ്പോൾ മൾട്ടി വിറ്റാമിനുകൾ നിർദേശിക്കാറുണ്ട് , അവ ഉപകാരപ്രദമല്ലായെന്നറിഞ്ഞിട്ടും. എല്ലാ വിറ്റാമിനുകളും നിഷ്പ്രയോജനകരമാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. വിറ്റാമിൻ  B പോലുള്ളവ ചിലപ്പോൾ  അപകടകരവുമാണ്. വിറ്റാമിൻ ഗുളികകൾ ഒരു കാലത്ത് വളരെ നല്ലതാണെന്ന രീതിയിൽ പ്രചരിപ്പിക്കപ്പെടും , Read more

ഭക്ഷണത്തിലൂടെ രോഗശാന്തി – ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ചികിത്സ

ഡോ . ജേസൺ ഫങ് നിങ്ങളുടെ  ഡോക്ടർ നിങ്ങളോട്   ആഹാരക്രമത്തെ കുറിച്ച് സംസാരിക്കാറുണ്ടോ? സാധ്യതയില്ല. ഞാൻ മനസ്സിലാക്കിയേടത്തോളം അവർക്കതിൽ വളരെയൊന്നും പഠനം ലഭിച്ചിട്ടില്ല. രോഗങ്ങളും ചികിത്സയും സംബന്ധിച്ച നമ്മുടെ കാഴ്ചപ്പാടിൽ ഏതാനും ദശാബ്ദങ്ങളായി വമ്പിച്ച മാറ്റങ്ങളുണ്ടായിട്ടുണ്ട്. വളരെ പതുക്കെയാണ് ഈ മാറ്റങ്ങൾ സംഭവിച്ചതെന്നതിനാൽ മിക്കവാറും ഡോക്ടർമാർ അത് അറിഞ്ഞിട്ടുപോലുമുണ്ടാവില്ല. നിങ്ങളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ഒരാൾ എന്നതിൽ നിന്ന് നിങ്ങൾക്ക് മരുന്നുകളും ശസ്ത്രക്രിയകളും നൽകുന്ന ഒരാൾ എന്ന നിലയിലേക്ക് ഡോക്ടർ Read more

മനോരോഗങ്ങൾക്ക് LCHF

ഏറ്റവും രസകരമായ കാര്യം ഇവർ ഡയറ്റിൽ നിന്ന് പുറത്തു പോകുമ്പോൾ അവരുടെ രോഗലക്ഷണങ്ങൾ വർധിക്കുകയും തിരിച്ചു ഡയറ്റിലേക്ക് വരുമ്പോൾ രോഗം കുറയുകയും ചെയ്യുന്നു എന്നതായിരുന്നു. അതായത് ഈ ഭക്ഷണരീതി മാത്രമായിരുന്നു അവരുടെ രോഗങ്ങൾക്ക് ശമനമുണ്ടാക്കിയത് , മറ്റൊരു കാരണങ്ങളുമല്ല.

ഡയറ്റ് തുടങ്ങിയ ശേഷം എൻ്റെ Total Cholesterol, LDL എന്നിവ കൂടി കാണുന്നു, എന്താ കാരണം?

ടോട്ടൽ കൊളസ്ട്രൊൾ എന്നത് LDL , HDL ,VLDL എന്നിവയുടെ ആകെ ത്തുകയാണ്.ഇതിൽത്തന്നെ LDL എന്നത് LDL -A , LDL -B ഇവയുടെ തുകയാണ്.

പാർശ്വഫലങ്ങൾ

കീറ്റോ ഡയറ്റിൻ്റെ തുടക്കത്തിൽ നിങ്ങൾ വല്ലാതെ പ്രയാസപ്പെടുന്നുണ്ടോ? തലവേദന, കാലുവേദന, മലബന്ധം തുടങ്ങി പലവിധ വിഷമങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ? ഈ താളുകളിൽ നിങ്ങൾക്കതിനു പരിഹാരം ലഭിക്കും.